തൊണ്ടിമുതലിലെ ആദ്യഗാനമെത്തി; നാട്ടിന്‍പുറത്തെ പ്രണയകാഴ്ച്ചകളില്‍ സുരാജും നിമിഷയും

ഗാനത്തില്‍നിന്നുള്ള രംഗം

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനുശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ഗ്രാമീണ കാഴ്ച്ചകള്‍ മികച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിലെ പ്രധാന താരം സുരാജ് വെഞ്ഞാറമ്മൂടാണ്.

സുരാജും നിമിഷ സജയനും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്തിലേറെയും. ബോട്ടുയാത്രയും നാട്ടിന്‍പുറത്തെ കൃഷിയും നേരമ്പോക്കുകളുമെല്ലാം മികച്ച രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ഒരു മെലഡിയുമായിട്ടാണ് ഇത്തവണയും ദിലീഷ് പോത്തന്‍ എത്തിയിരിക്കുന്നത്. ഗാനത്തിന്റെ രചന റഫീക്ക് അഹമ്മദും സംഗീതം ബിജിബാലുമാണ്.

സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. ഗാനരംഗവും പുറത്തിറങ്ങിയ പോസ്റ്ററും ട്രെയിലറും പ്രകാരം സുരാജും ഫഹദിന് തുല്യമായ റോളില്‍ ചിത്രത്തിലുണ്ട്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം എന്നതും ശ്രദ്ധേയമാണ്.

DONT MISS
Top