“ഞാന്‍ തിരിച്ചുവരില്ലെന്ന് ആര് പറഞ്ഞു?”, ഈ സീസണില്‍ ടീമിലുണ്ടാകുമെന്ന സൂചന നല്‍കി മലയാളികളുടെ സ്വന്തം ജോസൂട്ടന്‍

ഹോസു

അടുത്ത ഐഎസ്എല്‍ സീസണിലും കേരളാബ്ലാസ്റ്റേഴ്‌സിനായി കളിക്കുമെന്ന ചെറുതല്ലാത്ത സൂചന നല്‍കി ഹോസു പ്രീറ്റോ. കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ പ്രതിരോധ ഉരുക്കുകോട്ട കെട്ടിപ്പടുത്തിലെ പ്രധാനിയായിരുന്നു ഐഎസ്എല്‍ രണ്ടാം സീസണില്‍ ടീമിലെത്തപ്പെട്ട ഹോസു.

ഹോസു ഇത്തവണ കാണാന്‍ ഇടയില്ല എന്ന ഒരു കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് ഹോസു ഇത്തവണയും ടീമിലുണ്ടാകുമെന്ന് സൂചന നല്‍കിയത്. ഞാന്‍ മടങ്ങിവരില്ലെന്ന് ആര് പറഞ്ഞു എന്നാണ് അദ്ദേഹം മറുപടിയിട്ടത്. അപ്പോള്‍ അക്ഷയ് എന്ന ആരാധകന്‍ മാധ്യമങ്ങള്‍ ഇങ്ങനെ പറയുന്നു എന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ അവര്‍ക്കൊന്നുമറിയില്ല എന്ന് ഹോസു തിരിച്ച് പറഞ്ഞു.

താന്‍ സ്പാനിഷ് ടീമിലില്ല എന്നും കേരളത്തിനായി കളിക്കാനാവുന്ന രീതിയിലാണ് കരാറെന്നും ഹോസു പിന്നെയും ട്വീറ്റ് ചെയ്തു. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ ഫൈനല്‍ നഷ്ടമായ ജോസൂട്ടനും കേരളാ ബ്ലാസ്‌റ്റേഴ്‌സിനും കപ്പടിക്കുക എന്നത് ഈ സീസണില്‍ ഒരഭിമാന പ്രശ്‌നം തന്നെയാണ്.

DONT MISS
Top