ഷവോമി ഫോണുകള്‍ ഇനി ഫോണ്‍ 4ലും

റെഡ്മി ഫോണുകള്‍

കൊച്ചി: മൊബൈല്‍ ഫോണ്‍ ശൃംഖലയായ ‘ഫോണ്‍ 4’ല്‍ ഇനിമുതല്‍ ഷവോമി ഫോണുകള്‍ ലഭിക്കും. ഷവോമി കമ്പനിയുടെ കേരളത്തിലെ അംഗീകൃത ഡീലറായി ഫോണ്‍ 4നെ തിരഞ്ഞെടുത്തു. ഇതിനാല്‍ എല്ലാ കമ്പനി ഓഫറുകളും ഫോണ്‍ 4ല്‍ ലഭിക്കും. ഷവോമി റെഡ്മി 4എ 6,499 രൂപ, റെഡ്മി നോട്ട് 4 2 ജി.ബി./32 ജി.ബി. 11,499 രൂപ, റെഡ്മി നോട്ട് 4.4. ജി.ബി./ 64 ജി.ബി. 13,499 രൂപ എന്നീ വിലകളില്‍ ഫോണ്‍ 4ല്‍ ലഭ്യമാണ്. ഫോണ്‍ 4ല്‍ കമ്പനി ഓഫറുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കും പുറമേ വന്‍വിലക്കുറവുമുണ്ട്. ഇതിനെല്ലാം പുറമേ എല്ലാവര്‍ക്കും വിലപിടിപ്പുള്ള സമ്മാനവും സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നും ഫോണ്‍4 അറിയിച്ചു.

2014 ജൂലായില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഷവോമി, ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായി വളര്‍ന്നുകഴിഞ്ഞു. നിലവില്‍ ചൈന കഴിഞ്ഞാല്‍ ഷവോമിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. ആദ്യം വില്പന ഓണ്‍ലൈനിലൂടെ മാത്രമായിരുന്നു. ആദ്യം വിറ്റ ‘മി 3’ എന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന നടത്തിയ ഫ്‌ലിപ്പ്കാര്‍ട്ടിലേക്ക് ആളുകള്‍ ഇരച്ചുകയറിയിരുന്നു. ഇതിനെത്തുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി ഫ്‌ലിപ്പ്കാര്‍ട്ട് സൈറ്റ് ക്രാഷായി. രണ്ടു വര്‍ഷം കൊണ്ട് ബില്യണ്‍ ഡോളര്‍ കമ്പനിയായും ഷവോമി ഇന്ത്യ മാറിയിരുന്നു. പ്രേക്ഷകരുടെ ഈ ഇഷ്ടഇനവുമായാണ് ഫോണ്‍4 എത്തുന്നത്.

DONT MISS
Top