കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശില്‍ നിന്നും ലഭിക്കുമെന്ന് മുഖ്യമന്ത്രി

ഫയല്‍ ചിത്രം

തിരുവനന്തപുരം : കേരളത്തിനാവശ്യമായ അരി ആന്ധ്രാപ്രദേശില്‍ നിന്നും ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി നടത്തിയ ഫോണ്‍സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. ഇ. കൃഷ്ണമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച പ്രാഥമികചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കൃഷിമന്ത്രി സോമിറെഡ്ഡി ചന്ദ്രമോഹന്‍ റെഡ്ഡി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കുവാന്‍ ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയത്.

വിശദമായ ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ‘ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രിയും കൃഷിമന്ത്രിയും ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top