ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ശ്രീകാന്ത് സെമിയില്‍; സിന്ധു, സൈന ക്വാര്‍ട്ടറില്‍

സിഡ്‌നി: കെ ശ്രീകാന്തിന്റെ പടയോട്ടത്തിന് തടയിടാന്‍ സ്വന്തം രാജ്യക്കാരനായ സായ് പ്രണീതിനും കഴിഞ്ഞില്ല. സായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സീരീസിന്റെ പരുഷവിഭാഗം സെമിയില്‍ പ്രവേശിച്ചു. സ്‌കോര്‍ 25-23, 21-17. വനിതാ വിഭാഗത്തില്‍ പിവി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവര്‍ ക്വാര്‍ട്ടറിലെത്തി.

മികച്ച ഫോമിലുള്ള ശ്രീകാന്തിനെതിരെ ആദ്യ ഗെയിമില്‍ ശക്തമായ പോരാട്ടം നടത്താന്‍ സായിക്ക് കഴിഞ്ഞു. 25-23 നാണ് ഗെയിം അവസാനിച്ചത്. എന്നാല്‍ രണ്ടാം ഗെയിമില്‍ കാര്യമായ ചെറുത്ത് നില്‍പ് സായിയില്‍ നിന്ന് ഉണ്ടായില്ല. ലോക ഒന്നാം നമ്പര്‍ സണ്‍ വാന്‍ ഹൂവിനെ അട്ടിമറിച്ചായിരുന്നു ശ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.


വനിതാ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ മുന്നേറുന്ന കാഴ്ചയാണ് സിഡ്‌നിയില്‍. പിവി സിന്ധുവും നിലവിലെ ചാമ്പ്യയായ സൈനയും സെമി ബെര്‍ത്ത് ലക്ഷ്യമാക്കി ഇന്ന് കലത്തിലിറങ്ങും. മലേഷ്യയുടെ സോണിയ ചേഹയെ കടുത്ത പോരാട്ടത്തിലാണ് സൈന മറികടന്നത്. സ്‌കോര്‍ 21-15, 20-22, 21-14. പിവി സിന്ധു ചൈനയുടെ ചെന്‍ സിയോസിനെ അനായാസം മറികടന്നാണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 21-13, 21-18.

DONT MISS
Top