കാര്‍ട്ടോസാറ്റ് 2 ഇ അടക്കം 31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളുമായി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​ഇന്ന് വി​​ക്ഷേ​​പി​​ക്കും

ഫയല്‍ ചിത്രം

ബംഗലൂരു : വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​ൾ​​പ്പെ​​ടെ 31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​ഇന്ന് വി​​ക്ഷേ​​പി​​ക്കും. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് സെന്ററില്‍ രാ​​വി​​ലെ 9.20നാ​​ണ് വി​​ക്ഷേ​​പ​​ണം. ഭൗ​​മ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള കാ​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ടും, 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​ണ് ഐ.​​എ​​സ്.​​ആ​​ർ.​​ഒ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​നു​​ള്ള കൗ​​ണ്ട്ഡൗ​​ൺ വ്യാ​​ഴാ​​ഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക്  ​​ആ​​രം​​ഭി​​ച്ചിരുന്നു.

കാര്‍ട്ടോസാറ്റ് പരമ്പരയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിക്കുന്ന 712 കിലോ ഭാരമുള്ള കാര്‍ട്ടോസാറ്റ് 2ഇ. വിദൂര സംവേദന സേവനങ്ങളാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഒപ്പം ഭൗമ നിരീക്ഷത്തിനും ഇത് ഉപയോഗിക്കും.

30 നാനോ ഉപഗ്രഹങ്ങളില്‍ 29 എണ്ണവും വിദേശരാജ്യങ്ങളുടേതയാണ്. ഒന്ന് കന്യാകുമാരി നൂറുള്‍ ഇസ്‌ളാം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചതാണ്.  15 കി​​ലോ ഭാ​​ര​​മു​​ള്ള നി​​യു​​സാ​​റ്റാ​​ണ് ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ ത​​ക്ക​​ല നൂ​​റു​​ൽ ഇ​​സ്​​​ലാം യൂ​​ണി​​വേ​​ഴ്സി​​റ്റിയിലെ യുവശാസ്ത്രജ്ഞര്‍ രൂപകല്‍പ്പന ചെയ്തത്.

ബ്രിട്ടന്‍, അമേരിക്ക, ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, ലി​​ത്വാ​​നി​​യ, സ്​​​ലോ​​വാ​​ക്യ തുടങ്ങിയ രാ​​ജ്യ​​ങ്ങ​​ളു​​ടെ 29 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളാണ് ഇന്ന് വിക്ഷേപിക്കുന്നത്. 30 ചെറുഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 243 കിലോഭാരമാണുള്ളത്.

ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ 104 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ച്ച്​ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ലോ​​ക റെ​​ക്കോ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

DONT MISS
Top