മികച്ച കഥാപാത്രം ലഭിച്ചതിനാല്‍ മാത്രമല്ല വിശാലിന്റെ സന്തോഷം, മോഹന്‍ലാലിനൊപ്പം താരനിരയില്‍ പേര് വരുകയെന്നാല്‍ ‘അതുക്കും മേലെ’

വിശാലും മോഹന്‍ലാലും ഇന്ദ്രജിത്തും

സിനിമാ പ്രേമികള്‍ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-ബി ഉണ്ണിൃഷ്ണന്‍ ടീമിന്റെ വില്ലന്‍. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം, മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരുടെ നായികാ വേഷം, തമിഴ് നടന്‍ വിശാലിന്റെ മലയാള സിനിമാ അരങ്ങേറ്റം എന്നിങ്ങനെ നിരവധി പ്രത്യേകതകളും വില്ലനുണ്ട്.

തമിഴ് നടന്‍ വിശാലിന് ഈ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായതുകൊണ്ട് മാത്രമല്ല, മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പം അഭിനയിക്കാനായതും കൊണ്ടുകൂടിയാണ്. അക്കാര്യം വിശാല്‍ തുറന്നുപറയുകയും ചെയ്തു. ഒരു ദേശീയ മാധ്യമത്തോടാണ് വിശാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയുടെ ആശയമാണ് വില്ലനിലേക്ക് എന്നെ ആകര്‍ഷിച്ചത്. ഗുഡ് ഈസ് ബാഡ് എന്നത് ടാഗ് ലൈനില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. നല്ലതും ചീത്തയുമായ വിഭിന്ന ഭാവതലങ്ങളുള്ള കഥാപാത്രമാണെന്റേത്. ഇത്തരമൊരു കഥാപാത്രമാണ് ഞാന്‍ കാലങ്ങളായി ആഗ്രഹിക്കുന്നത്. വിശാല്‍ പറഞ്ഞു.

എന്നാല്‍ അത്യാഹ്ലാദം പകരുന്നത് എന്താണെന്നാല്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പം താരനിരയില്‍ പേര് വരിക എന്നതാണെന്ന് വിശാല്‍ പറയുന്നു. അതിനാല്‍ത്തന്നെ ഇങ്ങനെ ഒരു പ്രൊജക്ട് വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. മോഹന്‍ലാലിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിച്ചാണ് ചെയ്തത്. താന്‍ മഞ്ജു വാര്യരുടെ ആരാധകനാണെന്നും തമിഴ് സൂപ്പര്‍ താരം വെളിപ്പെടുത്തി.

വില്ലന്റെ പാട്ടുകള്‍ സംഗീതം ചെയ്തിരിക്കുന്നത് ഫോര്‍ മ്യൂസികാണ്. 50 ലക്ഷം എന്ന റെക്കോര്‍ഡ് തുകയ്ക്ക് പാട്ടുകളുടെ വിതരാണവകാശം സ്വന്തമാക്കി ജംഗ്‌ലി മ്യൂസിക്ക് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

DONT MISS
Top