വെള്ളക്കാരന്‍ ഡോക്ടറുടെ ചികിത്സവേണമെന്ന് ആവശ്യപ്പെട്ട് യുവതി; വ്യാപക പ്രതിഷേധം

ടൊറാന്റോ: വംശീയവേര്‍തിരിവുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും സജീവമാണന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ വാര്‍ത്തകളില്‍ നിറയുന്നു. തന്റെ കുഞ്ഞിനെ വെള്ളക്കാരനായ ഡോക്ടര്‍ ചികിത്സിച്ചാല്‍ മതിയെന്ന് പറഞ്ഞ് ആശുപത്രി കൗണ്ടറില്‍ മാതാവ് ബഹളം വയ്ക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കാനഡയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.

ഒന്റാരിയോയിലെ മിസിസാഗയിലെ ഒരു ക്ലിനിക്കിലാണ് സംഭവം. ഇവിടെ തന്റെ കുട്ടിയുമായെത്തിയ വെള്ളക്കാരിയായ സ്ത്രീ, പാക്കിസ്ഥാന്‍ ഡോക്ടറാണ് ഡ്യൂട്ടിയിലുള്ളതെന്ന് അറിഞ്ഞ് ആക്രോശിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍. നെഞ്ചുവേദനയുമായെത്തിയ തന്റെ കുഞ്ഞിനെ വെള്ളക്കാരനല്ലാത്ത ഡോക്ടര്‍ ചികിത്സിക്കേണ്ടെന്നാണ് യുവതി പറയുന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ഹിദേഷ് ഭരദ്വാജ് എന്നയാളാണ് ഇത് മൊബൈലില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

വൈകിട്ട് നാലുമണിക്കുമാത്രമേ വെള്ളക്കാരനായ ഡോക്ടര്‍ ഡ്യൂട്ടിക്ക് എത്തുകയുള്ളൂവെന്ന്  ക്ലിനിക്കിലെ ജീവനക്കാര്‍ പറയുമ്പോള്‍ ബ്രൗണ്‍ നിറത്തിലുള്ള പല്ലുകളില്ലാത്ത, ഇംഗ്ലീഷ് സംസാരിക്കുന്ന ഡോക്ടറെ കാണാന്‍ താന്‍ നാലുമണിവരെ കാത്തിരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് യുവതി ചോദിക്കുന്നു. വെള്ളക്കാരനായ ഡോക്ടറെ കാണണമെന്ന യുവതിയുടെ ആവശ്യത്തോട് അവിടെയുള്ളവര്‍ രോക്ഷത്തോടെ പ്രതികരിക്കുന്നതും ദൃശ്യത്തിലുണ്ട്.

DONT MISS
Top