ബലാത്സംഗം പരാതിപ്പെടാനെത്തിയ യുവതിക്ക് നേരെ പൊലീസിന്റെ ക്രൂരത; പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് എസ്‌ഐയുടെ ആവശ്യം

റാംപൂര്‍: ബലാത്സംഗം ചെയ്ത പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയുവതിയോട് പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി. പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതായി യുവതി ആരോപിക്കുന്നു.

രണ്ട് പേരാല്‍ ബലാതംസംഗ ചെയ്യപ്പെട്ട യുവതി അഭയം തേടിയാണ് ഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. തന്നെ പീഡിപ്പിച്ചവര്‍ പിന്നാലെയുണ്ടെന്നും രക്ഷപ്പെടുത്തണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ താന്‍ പറയുന്ന പോലെ ലൈംഗീക ബന്ധത്തിനു സമ്മതിച്ചാല്‍ അറസ്റ്റ് ച്യെയാമെന്നായി സ്റ്റേഷന്‍ എസ്‌ഐ ജയ്പ്രകാശ് സിംഗ്. എന്നാല്‍ ഈ ആവശ്യം നിരസിച്ച യുവതിയുടെ പരാതി എസ്‌ഐ ക്ലോസ് ചെയ്യുകയും ചെയ്തു.

പിന്നീട് യുവതി ഈ ആവശ്യവുമായി കോടതിയെ സമിപിക്കുകയും കോടതി ഇടപെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പിന്നീട നിരന്തരം ഈ ആവശ്യവും ഉന്നയിച്ച് എസ്‌ഐ തന്നെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും യുവതി ആരോപിക്കുന്നു. ഇത് നിരസിച്ചിട്ടും പലതവണം വീട്ടിലേക്ക് വിളിച്ച് തനിക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നും യുവചി ആരോപിക്കുന്നു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് യുവതി വീണ്ടും എസ്‌ഐയെ സമീപിക്കുകയും ഇയാളുടെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഇക്കാര്യം കാണിച്ച് എസ്പിക്ക് പരാതി നല്‍കുകയും ചെയ്തു.

എസ്പി ഉടനെ അന്വേഷണത്തിന് ഉത്തരവിട്ടു. യുവതിയുടെ പരാതിപ്രകാരം ഗഞ്ച് സ്റ്റേഷന്‍ എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നതെന്നു പൊലീസ് വ്യക്തമാക്കി. യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുര്‍ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. യുവതിക്കു വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ പൊലീസ് തയാറായില്ല.

പ്രാദേശിക കോടതി ഇടപെടലിനെ തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി 21ന് പ്രതികളായ അമീര്‍ അഹമ്മദ് (55), സത്താര്‍ അഹമ്മദ് (45) എന്നിവരെ അറസ്റ്റു ചെയ്തു.

DONT MISS
Top