വെനസ്വേല വിദേശകാര്യമന്ത്രിയെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ പുറത്താക്കി

ഡെൽസി റോഡ്രിഗസ് ( ഫയല്‍ ചിത്രം )

കാരക്കസ് : വെനസ്വേല വിദേശകാര്യമന്ത്രിയെ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ പുറത്താക്കി. വിദേശകാര്യമന്ത്രി ഡെൽസി റോഡ്രിഗസിനെയാണ് പുറത്താക്കിയത്. ബുധനാഴ്ച രാത്രി രാജ്യത്തോട്  നടത്തിയ ടെലിവിഷന്‍ അഭിസംബോധനയിലാണ് റോഡ്രിഗസിനെ പുറത്താക്കിയ കാര്യം മഡുറോ പ്രഖ്യാപിച്ചത്.

പുതിയ കോൺസ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് റോഡ്രിഗസിനെ പുറത്താക്കുന്നത്. ജൂലൈ 30 നാണ് അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

2014 ലാണ് റോഡ്രിഗസ് സുപ്രധാന പദവിയിലേക്കെത്തുന്നത്. ചരിത്രകാരനും, ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയുമായ സാമുവല്‍ മൊണ്‍കാഡയെ നിയമിച്ചു.

കോൺസ്റ്റിറ്റ്യുവന്‍റ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജനപിന്തുണയില്ലാത്ത  സോഷ്യലിസ്റ്റ് ഭരണം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് മഡുറോ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

DONT MISS
Top