”ജനിച്ച മണ്ണില്‍ മാന്യമായി ജീവിക്കാനുള്ള അവകാശം കഴിഞ്ഞ് മതി ജീവകാരുണ്യവും മാലാഖ പട്ടവും” നഴ്‌സുമാര്‍ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് പിന്തുണയുമായാണ് ഇത്തവണ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ പിന്തുണ അറിയിച്ചത്.  നഴ്സുമാര്‍ക്ക് വേണ്ടിയെഴുതിയ പോസ്റ്റ് റീപോസ്റ്റ് ചെയ്താണ് പണ്ഡിറ്റ് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചത്.  സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മിനിമം വേതനം നടപ്പാക്കണ മെന്നാവശ്യവുമായാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനെ  പിന്തുണച്ചു കൊണ്ടാണ് പണ്ഡിറ്റ് രംഗത്തെത്തിയത്.

കേരളത്തിൽ ജോലിയെടുക്കുന്ന ബീഹാറികൾക്കും, ബംഗാളികൾക്കും
കിട്ടുന്ന ശമ്പളം എങ്കിലും ഈ നഴ്സ് മാലാഖമാർ അർഹിക്കുന്നില്ലേ.നഴ്സുമാരുടെ സമരത്തിന്ടെ കാരണം കൂടി അറിയുക .രോഗിക്ക് മരുന്ന് എടുത്തു കൊടുക്കലും വല്യ ഡോക്ടർ വരുമ്പൊ ഫയലുപിടിച്ച് പിന്നാലെ ഓടലുമാണ് നഴ്സുമാരുടെ പണി എന്നാണ് സാമാന്യ ജനങ്ങളുടെ ഇപ്പോഴും  ധാരണ. പണ്ഡിറ്റ് പറയുന്നു

പിന്നീട്  പോസ്റ്റിലൂടെ സന്തോഷ് പണ്ഡിറ്റ് രോഗിയുടെ ശ്രുശ്രൂഷയ്ക്കായി മുഴുവന്‍ സമയവും ചെലവഴിക്കുന്ന നഴ്‌സുമാരുടെ കഠിന പ്രയത്‌നങ്ങളെ സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇവരില്‍ പലരും മഹത്തായ ജീവ കാരുണ്യ പ്രവർത്തനം ‘ നടത്തുന്നവരാണെന്നും സ്വാര്‍ത്ഥ ലാഭത്തിനായി രോഗികളുടെ ജീവൻകൊണ്ട് പന്താടുന്നത് ആരാണെന്ന് പൊതുജനം തീരുമാനിക്കട്ടെയെന്നും  പണ്ഡിറ്റ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇതിന് മുൻപും സാമൂഹ്യപ്രശ്നങ്ങളില്‍  ഇടപ്പെട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയ വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്.മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയില്‍  പങ്കെടുത്ത് കിട്ടിയ തുകയില്‍ ഒരു പങ്ക് അട്ടപ്പടിയിലെ ആദിവാസി ഊരുകളില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ പണ്ഡിറ്റ് മാറ്റിവെച്ചിരുന്നു. ഊരുകളില്‍ നേരിട്ടെത്തി സന്തോഷ് പണ്ഡിറ്റ് സഹായം കൈമാറിയതും അന്ന് വലിയ വാര്‍ത്തയായിരുന്നു.

പിന്നീട് പാലക്കാട്  ഗോവിന്ദപുരത്തെ അംബേദ്കര്‍ കോളനി നിവാസികളെ സന്ദര്‍ശിച്ച  പണ്ഡിറ്റ് അന്നും സഹായം നല്‍കിയിരിന്നു. സന്തോഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മമ്മുട്ടി നായകനായ മാസ്റ്റര്‍ പീസ് എന്ന ചിത്രത്തിന്റെയും നേരത്തെ അഭിനയിച്ച തമിഴ് സിനിമയുടെ പ്രതിഫല തുകയുടെയും ഒരു പങ്കാണ് പാലക്കാട് ഗോവിന്ദപുരത്തെ അംബേദ്ക്കര്‍ കോളനി നിവാസികള്‍ക്കായി നല്‍കിയതും ഏറെ ശ്രദ്ദിക്കപ്പെട്ടതായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

;

DONT MISS
Top