വണ്‍ പ്ലസ് 5 എത്തി; നേര്‍ക്കുനേര്‍ മുട്ടാന്‍ ആരുണ്ട്?

വണ്‍ പ്ലസ് 5

ലോകമെമ്പാടുമുള്ള ടെക് പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ വണ്‍ പ്ലസ് 5 എത്തി. നിലവില്‍ ലഭിക്കുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണുകളിലൊന്ന് എന്ന് വിളിക്കാവുന്ന കോണ്‍ഫിഗറേഷനോടെയാണ് വണ്‍ പ്ലസ് 5 ന്റെ വരവ്. 8 ജിബി റാമും ഇരട്ട ക്യാമറയുടെ മികവും ഫോണിനെ മറ്റൊരു തലത്തിലെത്തിക്കുന്നു.

വെറും 7.25 മില്ലീമീറ്റര്‍ കനവും 153 ഗ്രാം മാത്രം കനവുമുള്ള ഫോണില്‍ 2.5ഡി 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 835 എന്ന കരുത്തനായ പ്രൊസസ്സറാണ് വണ്‍പ്ലസ് 5ന്റെ ജീവന്‍. 20 മെഗാ പിക്‌സല്‍ ഇരട്ട ക്യാമറകളും മുന്നില്‍ 16 മെഗാ പിക്‌സല്‍ ക്യാമറയും ഡിഎസ്എല്‍ആര്‍ നിലവാരത്തില്‍ ചിത്രങ്ങളെടുക്കാന്‍ സഹായിക്കും. 38,000 രൂപയ്ക്കടുത്താണ് വില.

ലക്ഷക്കണക്കിന് ആളുകളാണ് ചൈനയില്‍ മാത്രം ഫോണ്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. നാളെയാണ് ആമസോണില്‍ ഇന്ത്യയിലെ വില്‍പന ആരംഭിക്കുന്നത്. ഐഫോണിനേയും പിക്‌സലിനെയും സാംസങ്ങ് എസ്8 നേയുമാണ് പ്രത്യക്ഷത്തില്‍ വണ്‍ പ്ലസ് വെല്ലുവിളിക്കുന്നതെങ്കിലും ലോകമെമ്പാടുമുള്ള ടെക് കമ്പനികളെല്ലാം വണ്‍ പ്ലസിനെ വെല്ലാന്‍ ഇനിയൊരു മോഡല്‍ ഇറക്കണമെന്ന ഉത്തരവാദിത്തത്തലുമാണ്.

DONT MISS
Top