കൂട്ടത്തിലൊരാള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാതെ പോകാനോ? കുളത്തില്‍ വീണ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന രണ്ട് ആനകള്‍ (വീഡിയോ)

വീഡിയോയില്‍ നിന്നും പകര്‍ത്തിയ ചിത്രം

കൊറിയ: നമ്മുടെ സുഹൃത്തിനോ കുടപ്പിറപ്പിനോ ഒരു അപകടം വന്നാല്‍ എങ്ങനെയും രക്ഷിക്കണമെന്ന് മാത്രമേ നമ്മുടെ മനസ്സില്‍ ഉണ്ടാകു. അതിന് ഒരു തെളിവാണ് ഈ വീഡിയോ. തെക്കന്‍ കൊറിയയിലെ സീയോള്‍ ഗ്രാന്‍ഡ് പാര്‍ക്കിലാണ് ഈ അതിശയിപ്പിക്കുന്ന വീഡീയോ പകര്‍ത്തിയത്.

ആനക്കുട്ടിയും ആനയും കുളത്തില്‍ വെള്ളംകുടിക്കാന്‍ എത്തിയപ്പോള്‍ ആനക്കുട്ടി അപ്രതീക്ഷിതമായി ക്രിത്രിമ തടാകത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന മുങ്ങിതാഴുന്ന ആനക്കുട്ടി രക്ഷപ്പെടാനായുള്ള തത്രപ്പാടിലായിരുന്നു. കൂടെയുണ്ടായിരുന്ന ആന കുട്ടിയാനയെ രക്ഷിക്കാനുള്ള വെപ്രാളത്തിലും. ഉടന്‍ തന്നെ അടുത്തുനിന്നിരുന്ന മറ്റൊരാന സുഹൃത്തിനെ സഹായിക്കാനായി എത്തുന്നു. ഉടന്‍ തന്നെ രണ്ട് ആനകളും കുളത്തിലിറങ്ങി കുട്ടിയാനയ്ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയായിരുന്നു. വീഡിയോയില്‍ മറ്റൊരു ആന സഹായിക്കാനായി പാര്‍ക്കിനുള്ളിലേയ്ക്ക് കയറാന്‍ ശ്രമിക്കുന്നതും കാണാം.

സീയോള്‍ ഗ്രാന്‍ഡ് പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് രംഗം പതിഞ്ഞത്‌.

DONT MISS
Top