യുഎഇയില്‍ കരിമരുന്നു വില്‍പ്പന നടത്തിയാല്‍ ആറ് മാസം വരെ തടവും പതിനായിരം ദിര്‍ഹം പിഴയും

പ്രതീകാത്മകചിത്രം

യുഎഇയില്‍ കരിമരുന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ആറ് മാസം വരെ തടവും പതിനായിരം ദിര്‍ഹം പിഴയും ശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം. പടക്കങ്ങളും മറ്റ് കരിമരുന്ന് വസ്തുക്കളും വാങ്ങുന്നതും നിയമവിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കരിമരുന്നിന്റെയും പടക്കങ്ങളുടെയും ഉപയോഗം അപകടം വരുത്തിവെക്കും എന്നതുകൊണ്ടാണ് നിരോധനം എന്നും അധികാരികള്‍ വ്യക്തമാക്കി.

ചെറിയ പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ മരിമരുന്നിന്റെ ഉപയോഗത്തിന് എതിരെ ബോധവത്കരണ പരിപാടികളും അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. പടക്കങ്ങളോ മറ്റ് മരിമരുന്ന് വസ്തുക്കളോ ആരെങ്കിലും വില്‍പ്പനക്ക് ശ്രമിച്ചാല്‍ ഉടന്‍ തന്നെ വിവരം നല്കവണം എന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു.

DONT MISS
Top