ഉത്തരകൊറിയ തടവിൽനിന്നു മോചിപ്പിച്ച യു എസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ മരിച്ചു

ഒട്ടോ വാംബിയര്‍ ( ഫയല്‍ ചിത്രം )

വാഷിംഗ്ടണ്‍ : ഉത്തരകൊറിയ തടവിൽനിന്നു മോചിപ്പിച്ച യു എസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ (22) മരിച്ചു. ഒരു വർഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്. ഭക്ഷ്യവിഷബാധക്കുള്ള മരുന്നു കഴിച്ചതിനെത്തുടർന്ന് നാളുകളായി അബോധാവസ്ഥയിലായിരുന്നു വാംബിയർ.

ഉത്തരകൊറിയ വിട്ടയച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ ഒഹായോയി വിമാനമിറങ്ങിയ ഒട്ടൊ വാംബിയറിനെ, ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നേരെ  സിൻസിനാറ്റി മെഡിക്കൽ സെന്‍ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഉത്തര കൊറിയൻ ഭരണകൂടം മകനെ കൊടിയ പീഡനങ്ങൾക്കിരയാക്കിയെന്ന് വാംബിയറുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ വിചാരണക്ക് തൊട്ടുപിന്നാലെ വാംബിയർ അസുഖബാധിതനായെന്നും ഉറക്കഗുളിക കഴിച്ചതിനു ശേഷം അബോധാവസ്ഥയിലായെന്നുമാണ് ഉത്തര കൊറിയൻ അധികൃതരുടെ വിശദീകരണം.

യൂണിവേഴ്സിറ്റി ഓഫ് വിർജീനിയയിലെ വിദ്യാർഥിയായ വാംബിയർ ടൂറിസ്റ്റായാണ് ഉത്തരകൊറിയയിൽ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനർ മോഷ്ടിച്ചെന്ന കേസിൽ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വർഷം ലേബർ ക്യാമ്പിൽ പണിയെടുക്കാൻ ശിക്ഷിക്കുകയായിരുന്നു.  വാംബിയറെ മോചിപ്പിച്ചതിന്പിന്നാലെ ഉത്തര കൊറിയക്കെതിരെ എട്ടുവർഷം പഴക്കമുള്ള സൈബർ ആക്രമണക്കുറ്റം യു.എസ് ആരോപിച്ചിട്ടുണ്ട്.

DONT MISS
Top