ഇ​ട​മ​ല​ക്കു​ടി​യി​ല്‍ പനി ബാധിച്ച്​ പിഞ്ചുകുഞ്ഞ്​ മരിച്ചു ; പ്രസവത്തെത്തുടർന്ന്​ യുവതിയും നവജാതശിശുവും മരിച്ചു

മൂന്നാര്‍: ഇടമലക്കുടിയില്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന.കഴിഞ്ഞ ദിവസം രണ്ട് കുട്ടികളും അമ്മയും മരണപ്പെട്ടു. ഇടമലക്കുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇതുവരെ നടപടികളായിട്ടില്ല. പനി ബാധിച്ച് നിരവധി പേരാണ് ഇവിടെയുള്ളത്.

പനി ബാധിച്ച്​ ഒ​ന്ന​ര​മാ​സ​മാ​യ പി​ഞ്ചു​കു​ഞ്ഞും പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന്​ യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വു​മാ​ണ്​ മ​രി​ച്ച​ത്. ഇ​ട​മ​ല​ക്കു​ടി ആ​ണ്ട​വ​ന്‍കു​ടി​യി​ല്‍ സു​രേ​ഷ്-സെ​ല്‍വി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ പെ​ണ്‍കു​ഞ്ഞാ​ണ് പ​നി മൂ​ലം മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം പ​നി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ സ​മീ​പ​ത്തെ ഹെ​ല്‍ത്ത് സ​െൻറ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ല. ഡോ​ക്​​ട​റും ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്നു​മി​ല്ലാ​യി​രു​ന്നു. തു​ട​ര്‍ന്ന് മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ വീ​ട്ടി​ല്‍വെ​ച്ച്​ മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ട​മ​ല​ക്കു​ടി നൂ​റ​ടി​ക്കു​ടി​യി​ല്‍ രാ​ജു​കു​മാ​റി​​െൻറ ഭാ​ര്യ അ​ഞ്ച​ല​മ്മ​യാ​ണ്​ (26) പ്ര​സ​വ​ത്തോ​ടെ മ​രി​ച്ച​ത്. ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ട​മ​ല​ക്കു​ടി​യി​ലെ അ​മ്മ​വീ​ട്ടി​ൽ വെ​ച്ച്​ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ത്തു​ട​ര്‍ന്ന് ഇ​വ​രെ ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി അ​ൽ​പ സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​മ്മ​യും ര​ണ്ട്​ മ​ണി​ക്കൂ​റി​നു​ശേ​ഷം കു​ഞ്ഞും മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ചൊ​വ്വാ​ഴ്​​ച വീ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്​​ക​രി​ക്കും. കാ​ല​വ​ര്‍ഷം ക​ന​ത്ത​തോ​ടെ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ പ​നി​യ​ട​ക്കം വ്യാ​ധി​ക​ള്‍ പ​ട​രു​ക​യാ​ണ്. വ​യ​റി​ള​ക്ക​വും പ​നി​യും ബാ​ധി​ച്ച്​ നി​ര​വ​ധി​പേ​ര്‍ ഹെ​ൽ​ത്ത്​ സെന്ററില്‍ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും മ​രു​ന്ന്​ ല​ഭി​ക്കു​ന്നില്ലെന്നും പരാതിയുണ്ട്.

DONT MISS
Top