ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാര്‍ത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനത്തിന് അടിസ്ഥാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിജ്ഞാപനം വ്യാജമാണെന്നും വിജ്ഞാപനത്തെ കുറിച്ച് അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


1950 മുതലുള്ള ആധാരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അണ്ടര്‍ സെക്രട്ടറിയുടെ പേരിലുള്ള വിജ്ഞാപനമാണ് പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.


പ്രചരിച്ച വ്യാജ വിജ്ഞാപനം

ഓഗസ്റ്റ് 14 നകം ആധാരങ്ങള്‍ ആധാറുമായി ബന്ദിപ്പിക്കണമെന്നായിരുന്നു വാര്‍ത്തകള്‍. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം ലഭിച്ചതായും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും പ്രചരിച്ച വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വസ്തു ഉടമസ്ഥത ബിനാമിയായി കണക്കാക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഡിസംബര്‍ 31 നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാകുമെന്നും അറിയിച്ചിട്ടുണ്ട്.

DONT MISS
Top