ജൂണ്‍ 22ന് പുറത്തിറങ്ങാനിരുന്ന വണ്‍ പ്ലസ് 5 ന്റെ കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നു

ചോര്‍ന്ന ചിത്രം

ടെക് ലോകത്തെ ഒറ്റയാനാണ് വണ്‍ പ്ലസ്. ആപ്പിളിനും പിക്‌സലിനുമുള്ള ചൈനയുടെ മറുപടിയാണ് ബിബികെ എന്ന ടെക് അതികായന്‍ കൈവശം വയ്ക്കുന്ന കമ്പനിയായ ഒപ്പോയുടെ സഹോദര സ്ഥാപനം വണ്‍ പ്ലസ്. ഗുണമേന്മകൊണ്ടും ഭംഗികൊണ്ടും വണ്‍ പ്ലസ് ലോകത്തെ മിക്ക സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടേയും സ്വപ്‌നമാണ്.

പുറത്തിറങ്ങാന്‍ പോകുന്നതിന് മുമ്പ് കൃത്യമായ കോണ്‍ഫിഗറേഷന്‍ പോലും അറിയാതെ തന്നെ ബുക്ക് ചെയ്തത് പോലും ലക്ഷക്കണക്കിന് ആളുകളാണ്. ജൂണ്‍ 22ന് ഫോണ്‍ പുറത്തിറങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ ഇപ്പോള്‍ വണ്‍ പ്ലസ് 5ന്റെ കോണ്‍ഫിഗറേഷനേപ്പറ്റിയും ചിത്രങ്ങളേപ്പറ്റിയും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിരിക്കുകയാണ്. ചൈനീസ് വെബ്‌സൈറ്റായ വെയ്‌ബോയാണ് മൊബൈലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ആമസോണിന്‍ മൊബൈല്‍ വില്‍ക്കുമ്പോള്‍ കവര്‍ ചിത്രമായി വെയ്ക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രവും വെയ്‌ബോ പുറത്തുവിട്ടു. കവര്‍ ചിത്രത്തില്‍ത്തന്നെ ഫോണിന് രണ്ട് വേരിയന്റുകള്‍ ഉള്ളതായി മനസിലാക്കാം. 6 ജിബി റാമും 64 ജിബി ആന്തരിക സംഭരണശേഷിയുമുളള ഒരു വേരിയന്റും 8 ജിബി റാമും 128 ജിബി ആന്തരിക സംഭരണ ശേഷിയുമുള്ള മറ്റൊരു വേരിയന്റുമാണ് ഫോണിനുണ്ടാവുക.

ക്യാമറ മികവില്‍ വണ്‍ പ്ലസ് നിലവിലുള്ള എല്ലാ ഫോണുകള്‍ക്കും ഒരു വെല്ലുവിളിയാകും. വണ്‍ പ്ലസ് 5ല്‍ എടുത്ത ഒരു ഐസ് ക്രീമിന്റെ ചിത്രം വണ്‍ പ്ലസ് സഹ സ്ഥാപകന്‍ കാള്‍ പെയ് പുറത്തുവിട്ടിരുന്നു. 23 മെഗാ പിസ്‌കലുള്ള ഇരട്ട പിന്‍ ക്യാമറകളാണ് ഫോണിന് മികവേകുന്നത്. മുന്‍ ക്യാമറ 16 മെഗാ പ്ക്‌സലാവും. 4,000 എംഎഎച്ച് ബാറ്ററി ഫോണിന്റെ മികവ് വര്‍ദ്ധിപ്പിക്കും.

8 ജിബി റാമുള്ള ഫോണിന് 37,999 രൂപയായിരിക്കും വില. 6 ജിബി റാമുള്ള മോഡല്‍ 32,999 രൂപയ്ക്ക് ലഭ്യമാകും. കരുത്തനായ സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസ്സറാണ് ഇരുവേരിയന്റുകളുടേയും നട്ടെല്ല്. ഏറ്റവും വിലയുള്ള വണ്‍ പ്ലസ് ഫോണായിരിക്കും വണ്‍ പ്ലസ് 5. അമേരിക്കയില്‍ 479 ഡോളറിനും യൂറോപ്പില്‍ 550 യൂറോയ്ക്കും ഫോണ്‍ ലഭ്യമാകും. ജൂണ്‍ 22ന് വെകുന്നേരം 4.30നാണ് ഫോണ്‍ പുറത്തിറങ്ങുക.

DONT MISS
Top