ലണ്ടനില്‍ വിശ്വാസികള്‍ക്ക് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റി; ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്‌

ലണ്ടന്‍: ലണ്ടനിലെ മുസ്‌ലിം പള്ളിയില്‍ നിന്നും പുറത്തേയ്ക്ക് വരികയായിരുന്ന വിശ്വാസികളുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും  ചെയ്തു. ഇന്ത്യന്‍ സമയം 12 മണിയോടെയാണ് സംഭവം ഉണ്ടായത്.

ഫിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞ് പുറത്ത് ഇറങ്ങിയവര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. റംസാന്‍ മാസം ആയതിനാല്‍ പ്രാര്‍ത്ഥന കഴിഞ്ഞ് വരുന്ന വിശ്വാസികളായിരുന്നു ഏറെ പേരും. സംഭവത്തില്‍ വാന്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ക്ക് മാനസിക വൈകല്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.  സംഭവത്തില്‍ പ്രധാനമന്ത്രി തെരേസാ മേയ് അപലപിച്ചു.ഭീകരാക്രമണ സാധ്യതയേയും തെരേസ മേയ് തള്ളിക്കളഞ്ഞില്ല.

ഈ മാസം ആദ്യം ലണ്ടന്‍ ബ്രിഡ്ജില്‍വച്ച് എട്ടുപേരെ ഒരാള്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു.  ഇതില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. കൂടാതെ മാഞ്ചസ്റ്ററില്‍ അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെ ഉണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.

DONT MISS
Top