ലോക ഹോക്കി ലീഗ് സെമിഫൈനലില്‍ പാകിസ്താനെ നാണം കെടുത്തി ഇന്ത്യ; ക്രിക്കറ്റിലെ കണക്ക് തീര്‍ത്ത് ഹോക്കി

വിജയിച്ച ഇന്ത്യന്‍ ടീമിന്റ ആഘോഷം

ലോകകപ്പിന്റെ യോഗ്യതാ ടൂര്‍ണമെന്റായ ലോക ഹോക്കി ലീഗില്‍ പാകിസ്താനെ ഇന്ത്യ നാണം കെടുത്തി. ഒന്നിനെതിരെ ഏഴ് ഗോളിനാണ് പാകിസ്താനെ ഇന്ത്യ തറപറ്റിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം കളിയാണ് ഇന്ത്യ ജയിക്കുന്നത്.

തല്‍വീന്ദര്‍ സിങ്, ഹര്‍മന്‍പ്രീത്‌സിങ്, ആകാശ് ദീപ് സിങ് എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ട് ഗോള് വീതം നേടി. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ ഒരവസരത്തിലും പാകിസ്താന് മുന്‍തൂക്കം നല്‍കിയില്ല.

ഇന്ത്യന്‍ സൈനികരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ത്യ കളിക്കിറങ്ങിയത്. ചൊവ്വാഴ്ച്ച ഇന്ത്യ ഹോളണ്ടിനോട് ഏറ്റുമുട്ടും. ക്രിക്കറ്റില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ ഹോക്കിയിലൂടെ അഭിമാനം തിരിച്ചുപിടിച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കുണര്‍വായി.

DONT MISS
Top