ഡ്രസ്സിംഗ് റൂമില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററില്ല; ആരാധകരെ നൊമ്പരപ്പെടുത്തി ബിസിസിഐ പുറത്തുവിട്ട ചിത്രം; സച്ചിനുണ്ടായിരുന്നെങ്കില്‍..

ബിസിസിഐ പുറത്തുവിട്ട ചിത്രം, സച്ചിന്‍ (ഫയല്‍ ചിത്രം)

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുമ്പ് ബിസിസിഐ പുറത്തുവിട്ട ചിത്രം ക്രിക്കറ്റ് ആരാധകരെ നൊമ്പരത്തിലാഴ്ത്തുന്നു. കളിയില്‍ ഇന്ത്യ തകര്‍ന്നടിയുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി വേദനയാവുകയാണ് ആ ചിത്രം. ഡ്രെസ്സിംഗ് റൂമില്‍ കാണപ്പെട്ടത് എന്ന് ബിസിസിഐ വിളിക്കുന്ന സച്ചിന്റെ അടയാളം.

ഡ്രെസ്സിംഗ് റൂമില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ഹെല്‍മെറ്റാണ് ചിത്രത്തില്‍. ഡ്രസ്സിംഗ് റൂമില്‍ കൊളുത്തിയിട്ടിരിക്കുന്ന ഹെല്‍മെറ്റ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കരുറേടാണ്. സച്ചിന്‍ 1996 മുതല്‍ 2000 വരെ ഉപയോഗിച്ച ഹെല്‍മെറ്റാണ് ഇന്ത്യന്‍ കളിക്കാര്‍ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നത്.

്ഈ ഹെല്‍മെറ്റ് ഉപയോഗിച്ചാണ് സച്ചിന്‍ 25 ടെസ്റ്റുകളും 73 ഏകദിനങ്ങളും കളിച്ചത്. സച്ചിന്‍ പല നേട്ടങ്ങളും സ്വന്തമാക്കുന്നതിന് സാക്ഷിയായ ഈ ഹെല്‍മെറ്റിനൊപ്പം സച്ചിന്റെ ഒപ്പുമുണ്ട്. ട്വിറ്ററിലൂടെയാണ് ബിസിസിഐ ചിത്രം പുറത്തുവിട്ടത്.

DONT MISS
Top