ഫഹര്‍ സമാന് സെഞ്ച്വറി; ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 339 റണ്‍സ് വിജയലക്ഷ്യം

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ പാതി പിന്നിട്ടപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് മേല്‍ക്കൈ. കിരീടം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് 339 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫഹര്‍ സമാന്‍, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ അസര്‍ ആലം (59), മുഹമ്മദ് ഹഫീസ് (57*) എന്നിവരുടെ മികവിലാണ് പാകിസ്താന്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.

106 പന്തില്‍ നിന്നാണ് സമാന്‍ 114 റണ്‍സെടുത്തത്. ഇതില്‍ 12 ഫോറുകളും മൂന്ന് കൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെടുന്നു. ഏകദിന ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറിയാണ് സമാന്‍ ഓവലില്‍ കുറിച്ചത്. അത് ചിരവൈരികളായ ഇന്ത്യയ്ക്കതിരെയാണ് എന്നത് താരത്തിന് കൂടുതല്‍ സന്തോഷം നല്‍കുന്നു.

ടോസിലെ ഭാഗ്യം ബൗളിംഗില്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നില്ല. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് ആശ്വാസം നല്‍കിയത് ഭുവനേശ്വര്‍ കുമാറിന്റെ പത്ത് ഓവറുകള്‍ മാത്രം. മറ്റ് ബൗളര്‍മാര്‍ യഥേഷ്ടം റണ്ണുകള്‍ വിട്ടുനല്‍കിയതോടെ പാക് സ്‌കോര്‍ബോര്‍ഡ് നോണ്‍സ്‌റ്റോപ്പായി കുതിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 23 ഓവറില്‍ 128 റണ്‍സാണ് ചേര്‍ത്തത്. പാക് സ്‌കോര്‍ 128 ല്‍ എത്തിയശേഷമാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നേടാനായത്. 59 റണ്‍സെടുത്ത അലി അനാവശ്യ റണ്ണിനോടി റണ്ണൗട്ട് ആവുകയായിരുന്നു. 71 പന്തുകള്‍ നേരിട്ട അലി ഏഴ് ഫോറും ഒരു സിക്‌സറും അടിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. പത്തോവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 44 റണ്‍സ് വിട്ടുനല്‍കിയ ഭുവി ഒരു വിക്കറ്റെടുത്തു. ബൂമ്‌റ തന്റെ രണ്ടാം ഓവറില്‍ വിക്കറ്റെടുത്തെങ്കിലും അത് നോബോള്‍ ആയിരുന്നു. പിന്നീട് ബൂമ്‌റയും അശ്വിനും ജഡേജയുമെല്ലാം ശരിക്കും തല്ലുവാങ്ങി. ബൂമ്‌റ ഒമ്പതോവറില്‍ 68 ഉം അശ്വിന്‍ പത്തോവറില്‍ 7036 ഉം വിട്ടുകൊടുത്തു. ജഡേജയുടെ എട്ടോവറില്‍ 67 റണ്‍സാണ് അടിച്ചെടുത്തത്. ഭുവനേശ്വര്‍ കുമാറിന് പുറമെ പാണ്ഡ്യെയും കേദാര്‍ ജാദവും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

DONT MISS
Top