ബാറ്റ്സ്മാന്‍മാര്‍ അഴിഞ്ഞാടുന്നു; പാക് സ്‌കോര്‍ 160 കടന്നു: ഇന്ത്യ വീഴ്ത്തിയത് ഒരു വിക്കറ്റ്

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്താന് സ്വപ്‌നതുല്യ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്താന്‍ 27.3 ഓവറില്‍ ഒരുവിക്കറ്റിന് 173 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ അസര്‍ അലി (59), ഫക്കര്‍ സമാന്‍ (94*) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

പാക് സ്‌കോര്‍ 128 ല്‍ എത്തിയശേഷമാണ് ഇന്ത്യയ്ക്ക് വിക്കറ്റ് നേടാനായത്. 59 റണ്‍സെടുത്ത അലി അനാവശ്യ റണ്ണിനോടി റണ്ണൗട്ട് ആവുകയായിരുന്നു. സമാനൊപ്പം ബാബര്‍ അസം (1) ആണ് ക്രീസില്‍.

23 ഓവറിലാണ് ഓപ്പണര്‍മാര്‍ 128 റണ്‍സ് ചേര്‍ത്തത്. 71 പന്തുകള്‍ നേരിട്ട അലി ഏഴ് ഫോറും ഒരു സിക്‌സറും അടിച്ചു. ശമാന്‍ ഇതുവരെ എട്ട് ഫോറും ഒരുസിക്‌സറും അടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. അഞ്ചോവര്‍ എറിഞ്ഞ ഭുവി രണ്ട് മെയ്ഡന്‍ അടക്കം പത്ത് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ബൂമ്‌റ തന്റെ രണ്ടാം ഓവറില്‍ വിക്കറ്റെടുത്തെങ്കിലും അത് നോബോള്‍ ആയിരുന്നു. പിന്നീട് ബൂമ്‌റയും അശ്വിനും ജഡേജയുമെല്ലാം ശരിക്കും തല്ലുവാങ്ങി. ബൂമ്‌റ അഞ്ചോവറില്‍ 36 ഉം അശ്വിന്‍ ആറോവറില്‍ 36 ഉം വിട്ടുകൊടുത്തു. ജഡേജയുടെ ആറോവറില്‍ 46 റണ്‍സാണ് അടിച്ചെടുത്തത്.

അച്ചടക്കമില്ലാത്ത ബൗളിംഗാണ് ഇന്ത്യയെ മത്സരത്തില്‍ പിന്നോക്കം നിര്‍ത്തിയിരിക്കുന്നത്. ഇതിനോടകം ഒമ്പത് വൈഡ് ഉള്‍പ്പെടെ 15 എക്‌സ്ട്രാ റണ്ണുകളാണ് ഇന്ത്യ വഴങ്ങിയത്.

DONT MISS
Top