ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനല്‍: ടോസില്‍ വിജയം ഇന്ത്യയ്ക്ക്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ടോസിലെ വിജയം ഇന്ത്യയ്‌ക്കൊപ്പം.ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കോഹ്‌ലി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ വിജയിച്ച ടീമില്‍ നിന്ന് ഒരുമാറ്റവുമായാണ് പാകിസ്താന്‍ ഇറങ്ങുന്നത്. റമ്മന്‍ റയീസിന് പകരം മുഹമ്മദ് ആമിര്‍ ടീമില്‍ തിരിച്ചെത്തി.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിടുമ്പോള്‍ പാകിസ്താന്‍ കന്നിക്കിരീടം തേടിയാണ് ഇറങ്ങുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്താനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ വരുന്നത്. 2007 ല്‍ പ്രഥമ ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലായിരുന്നു ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ പാകിസ്താനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായി.

ഇന്ത്യ ടീം: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, എംഎസ് ധോണി, കേദാര്‍ ജാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യെ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്‌റ

പാക് ടീം: അസര്‍ അലി, ഫക്കര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയിബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വാസിം, മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍, ഹസന്‍ അലി, ജുനൈദ് ഖാന്‍

DONT MISS
Top