വ്യാജ പ്രചരണവുമായി റിപ്പബ്ലിക് ചാനല്‍ ഉപദേഷ്ടാവും സംഘപരിവാര്‍ അനുകൂലികളും; സോഷ്യല്‍ മീഡിയ സംഭവം ഓര്‍ത്തെടുത്തതോടെ പ്രചരണം വീണ്ടും പൊളിഞ്ഞു

പ്രചരിപ്പിക്കപ്പെടുന്ന ചിത്രം

സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പുതിയ ഒരു ആരോപണം കൂടി വ്യാജമാണെന്ന് തെളിഞ്ഞു. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ കുറേ ദിവസമായി നടക്കുന്ന പ്രതിഷേധത്തേക്കുറിച്ചാണ് സംഘപരിവാര്‍ അനുകൂലികള്‍ തെറ്റിദ്ധാരണ പരത്തുന്നത്. ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയാണ് പത്താംക്ലാസ് വരെ ബംഗാളി ഭാഷ നിര്‍ബന്ധമാക്കിയതിനെതിരെ ഈ ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്നത്.

ബംഗാളിലെ മമത സര്‍ക്കാര്‍ പ്രക്ഷോഭം നടത്തുന്നവരെ അടിച്ചൊതുക്കുകയാണെന്ന ആക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഉയര്‍ത്തുന്നത്. റിപ്പബ്ലിക് ടിവിയുടെ ഡിഫന്‍സ് ആന്‍ഡ് സ്ട്രാറ്റജി ഉപദേഷ്ടാവ് മേജര്‍ ഗൗരവ് ആര്യയും കൂട്ടരുമാണ് പുതിയ പ്രചരണത്തിന്റ പിന്നില്‍. എന്നാല്‍ സോഷ്യല്‍ മീഡിയയും ദി ക്വിന്റ് പോലുള്ള മാധ്യമങ്ങളും ഇതിലെ യാതാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

സമരക്കാരെ അടിച്ചൊതുക്കുന്ന പൊലീസ് സമരക്കാരുടെ തലതല്ലിപ്പൊളിച്ചുവെന്നാണ് ആരോപണം. 6/8 ഗൂര്‍ഖ റൈഫിള്‍സിലെ ഡികെ റായിയുടെ ചിത്രവും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റ തല പൊട്ടിയൊഴുകുകയാണ്. കണ്ടില്ലേ മമതയുടെ പൊലീസ് കാണിച്ചുകൂട്ടുന്നത് എന്നൊക്കെപ്പറഞ്ഞും പൊസ്റ്റ് വൈറലാകുന്നു.

എന്നാല്‍ എന്താണ് യാതാര്‍ത്ഥ്യം? ഇത് 2008ല്‍ നടന്ന ഗൂര്‍ഖാലാന്‍ഡ് പ്രതിഷേധത്തില്‍ അദ്ദേഹത്തിന് പരുക്കേറ്റ ചിത്രമാണിത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം അന്തരിക്കുകയും ചെയ്തു. മരിച്ചുപോയ ഒരാളുടെ ചിത്രം രാഷ്ട്രീയ താല്പര്യത്തിനായി ദുരുപയോഗം ചെയ്യുന്നതിനേക്കുറിച്ച് ട്വിറ്ററില്‍ രൂക്ഷമായ വിമര്‍ശനമാണുയരുന്നത്. 2008ല്‍ ബുദ്ധദേവ് ഭട്ടാചാര്യ ഗവണ്‍മെന്റാണ്ണ് ബംഗാള്‍ ഭരിച്ചിരുന്നത് എന്നത് മറ്റൊരുകാര്യം.


DONT MISS
Top