കൊച്ചി മെട്രോ തിരക്കഥയാകുന്നു, പ്രധാനവേഷത്തില്‍ റീമ കല്ലിങ്കല്‍

കൊച്ചി മെട്രോ എന്നത് കേരളത്തിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്,  ആ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ കൂടി തയ്യാറെടുക്കുന്നുവെന്നത് അതിനേക്കാള്‍ അഭിമാനം നല്‍കുന്ന ഒന്നായിരിക്കും.  മെട്രോ വിഷയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘അറബികടലിന്റെ റാണി ദി മെട്രോ ഓഫ് വുമണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടി റീമ കല്ലിങ്കല്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്.

എം പദ്മകുമാറും, തിരക്കഥ കൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃപ്പുണ്ണിത്തുറക്കാരിയായിട്ടുള്ള സെയില്‍സ് ഗേള്‍ ആയിട്ടാണ് ചിത്രത്തില്‍ റീമ എത്തുന്നത്. റീമയുടെ കഥാപാത്രം മെട്രോമാന്‍  ഇ ശ്രീധരനെ കാണാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളും അവരുടെ ജീവിതവും പശ്ചാത്തലമായാണ് സിനിമ ഒരുങ്ങുന്നത്. മെട്രോമാന്‍ ഇ ശ്രീധരനായി പ്രമുഖ താരം ചിത്രത്തിലുണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്ന ഇന്ന് തന്നെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകുക. കേരളത്തിന്റെ സ്വപ്‌നമാണ് കൊച്ചി മെട്രോ ഉദ്ഘാടനത്തിലൂടെ സാധ്യമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കല്ലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

DONT MISS
Top