വീണ്ടും അതിശയിപ്പിക്കുന്ന 3ജി ഓഫറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; ദിവസേന 4 ജിബി, 90 ദിവസം വാലിഡിറ്റി

പ്രതീകാത്മക ചിത്രം

ജിയോയുടെ വരവോടുകൂടി മറ്റ് ടെലക്കോം കമ്പനികള്‍ തിരിച്ചടി നേരിട്ടു എന്നത് ഒരു രഹസ്യമല്ല. എയര്‍ടെല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ വോഡഫോണും ഐഡിയയും പിടിച്ചുനില്‍ക്കാനാവാതെ തമ്മില്‍ ലയിച്ചു. എന്നാല്‍ അധികം കുലുങ്ങാതെ നിന്ന ഒരേയൊരു കമ്പനി ബിഎസ്എന്‍എല്‍ തന്നെയാണ്.

എല്ലാ ടെലക്കോം സേവന ദാതാക്കളും 4ജി ഫോണ്‍ ഉള്ളവരെ മാത്രം വലുതായി പരിഗണിച്ചപ്പോള്‍ 4ജി സേവനം ഇല്ലാത്തതുകൊണ്ടാകാം, ബിഎസ്എന്‍എല്‍ മാത്രമാണ് എല്ലാവരേയും ഒരേ രീതിയില്‍ പരിഗണിച്ച് മികച്ച സേവനവും നല്ല ഓഫറുകളും നല്‍കിയത്.

ഇപ്പോള്‍ പുതുപുത്തന്‍ കിടിലന്‍ ഓഫറുമായിട്ടാണ് കമ്പനിയുടെ വരവ്. ഇതുവരെ 1ജിബി ദിവസേന, 2ജിബി ദിവസേന, 3 ജിബി ദിവസേന എന്നിങ്ങനെയുള്ള ഓഫറുകളെല്ലാം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയെയെല്ലാം ഒരുമിച്ച് കടത്തിവെട്ടി 4 ജിബി വച്ച് ബിഎസ്എന്‍എല്‍ നല്‍കും.

എന്നാല്‍ നേരത്തെയുള്ള ഓഫറിനേക്കാള്‍ വലിയ തുക വ്യത്യാസമൊന്നും ബിഎസ്എന്‍എല്‍ കൊണ്ടുവരുന്നില്ല. 444 രൂപയാണ് പുതിയ ഓഫറിന് ചിലവാകുന്ന തുക.

എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ നെറ്റിന് വേഗത പോരെന്നും 500 എംബി പോലും ദിവസേന ഉപയോഗിക്കാനാവുന്നില്ല എന്നും പരാതിയുണ്ട്. എന്നാല്‍ കൂടുതല്‍ ഡൗണ്‍ലോഡിംഗ് ഉള്ളവര്‍ക്കും കമ്പ്യൂട്ടറില്‍ ബന്ധിപ്പിച്ച് നെറ്റ് എടുക്കുന്നവര്‍ക്കും പുതിയ ഓഫര്‍ സൗകര്യമാകുമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട.

DONT MISS
Top