മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പൊമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം നല്‍കിയ മനോജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മൂന്നാര്‍: മാവോയിസ്റ്റ് ബന്ധമെന്ന സംശയത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പൊമ്പിളൈ ഒരുമൈ നേതാവ് മനോജിനെ ഇന്ന് മജിസ്‌ട്രേറ്റിനെ മുമ്പാകെ ഹാജരാക്കും. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലിനായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറിയേക്കുമെന്നാണ് സൂചന.

ഇന്നലെ ഉച്ചയോടെയാണ് മനോജിനെ മൂന്നാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 2015ല്‍ പൊമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം നല്‍കിയത് മനോജാണെന്ന് കണ്ടെത്തിയിരുന്നു.അ്ന്നുമുതല്‍ മനോജ് സംശയത്തിന്റെ നിഴലിലായിരുന്നു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഒരുമാസം മുന്‍പ് പൊമ്പിളൈ ഒരുമൈ രണ്ടാം ഘട്ടസമരം ആരംഭിക്കുന്നത്. ആ സമരത്തിന് പിന്നില്‍ മനോജാണെന്ന് കണ്ടെത്തിയിരുന്നു. മനോജിന്റെ വീട്ടില്‍ മാവോയിസ്റ്റ് നേതാവ് ജയ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേരുകയും ഈ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പോരാട്ടം പോലെയുളള മാവോയിസ്റ്റ് സംഘടനകളിലെ നേതാക്കള്‍ മൂന്നാറിലെത്തുകയും മനോജിന്റെ വീട്ടില്‍ യോഗം ചേരുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

DONT MISS
Top