അഭിമാന മുഹൂര്‍ത്തത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം; കൊച്ചി മെട്രോ റെയില്‍ നാളെ പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിക്കും

കൊച്ചി: കേരളത്തിന്റെ അഭിമാന മുഹൂര്‍ത്തത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. കൊച്ചി മെട്രോ റെയില്‍ നാളെ പ്രധാനമന്ത്രി കേരളത്തിന് സമര്‍പ്പിക്കും. നാളെ കലൂര്‍ രാജ്യാന്താര സ്‌റ്റേഡിയത്തിലാവു ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചി നഗരത്തില്‍ കന്ന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ കനത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെ രാവിലെ പത്തേകാലോടെ കൊച്ചിയിലെ നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ആദ്യം ബാലാരിവട്ടം മെട്രോ സ്‌റ്റേഷനിലാവും എത്തുക. ഇവിടെ നിന്നും പത്തടിപ്പാലത്തേക്കും തിരിച്ചു മെട്രോയില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് കലൂരിലെ ഉദ്ഘാടന വേദിയിലെത്തും. ഉദ്ഘാടന ചടങ്ങിനു ശേഷം സെന്റ് തെരേസാസ് കോളേജില്‍ സംഘടിപ്പിക്കുന്ന പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ പരിപാടിയിലും മോദി പങ്കെടുക്കും. തുടര്‍ന്ന് റോഡ് മാര്‍ഗം നാവികസേന വിമാത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായും സംസ്ഥാന മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടന വേദിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. 35000ഓളം പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പന്തലാണ് തയ്യാറാവുന്നത്. മെട്രോ ഉദ്ഘാടനത്തിന്റെ ക്ഷണപത്രികയും തിരിച്ചറിയില്‍ കാര്‍ഡ് ഉള്ളവരെ മാത്രമാവും സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കുക.

DONT MISS
Top