നസ്രിയ ഫഹദ് അമ്മയാവുന്നു? വാര്‍ത്തയോട് താരത്തിന്റെ പ്രതികരണം ഇങ്ങനെ

ദുല്‍ഖര്‍ സല്‍മാനും ആസിഫിനും നിവിന്‍ പോളിക്കും പിന്നാലെ മലയാള സിനിമയിലെ ഒരു താര ദമ്പതികളായ നസ്രിയയം ഫഹദും അച്ഛനും അമ്മയും ആവാന്‍ പോവുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ കഴിഞ്ഞ ദിവസത്തെ വാര്‍ത്ത. സെലിബ്രിറ്റി ഗോസിപ്പ് ആയതു കൊണ്ടു തന്നെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി താരങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളില്‍ പ്രതിഷേധം രേഖപ്പെടുത്തി നസ്രിയ തന്നെയാണ് വാര്‍ത്ത തെറ്റാണെന്നും വെറും റൂമര്‍ ആണെന്നും പറഞ്ഞ് ഗോസിപ്പുകള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുന്നത്. വാര്‍ത്തകള്‍ ഉണ്ടാക്കി പുറത്തു വിടുന്നതിനു മുന്‍പ് അതിന്റെ വാസ്തവം മനസ്സിലാക്കണമെന്നും വാര്‍ത്ത ഒന്നുകൂടി ചെക്ക് ചെയ്യണമെന്നുമായിരുന്നു നസ്രിയയുടെ പ്രതികരണം. പോസ്റ്റിനു പിന്നാലെ ഗോസിപ്പിനു പ്രതികരണമായി ഒരു വീഡിയോയും താരം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റൂമറിനുള്ള പ്രതികരണമായി തമാശ രൂപേണെയുള്ള തന്റെ gif ഇമേജാണ് നസ്രിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത്തരം വാര്‍ത്തകളെ പരിഹാസ രൂപേണെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ എന്ന തരത്തിലുള്ളതാണ് നസ്രിയ പോസ്റ്റ് ചെയ്ത gif ഇമേജ്.

നസ്രിയയേയും ഫഹദിനേയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കണ്ട വാര്‍ത്തകളും കഴിഞ്ഞ ആഴ്ച ദമ്പതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ബംഗലൂരുവിലെ ഫ്‌ലാറ്റിലെത്തിയതുമാണ് ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടിയത്.

വാര്‍ത്ത പുറത്തു വന്നതോടെ താരങ്ങളെ ആരാധകര്‍ ആശംസകള്‍ കൊണ്ട് മൂടുകയായിരുന്നു. നസ്രിയയുടെ ഫെയ്‌സ്ബുക്ക് പേജിലും ഇക്കാര്യം തന്നെയാണ് ചര്‍ച്ചയായത്. എന്നാല്‍ ഗോസിപ്പ് സഹിക്കാന്‍ വയ്യാതായപ്പോഴാണ് വാര്‍ത്തകളോട് പൊട്ടിത്തെറിച്ച് നസ്രിയ തന്നെ രംഗത്തു വന്നത്. നസ്രിയ ഫഹദ് അമ്മയാവുന്ന എന്ന തരത്തില്‍ വാര്‍ത്ത വന്ന ഓണ്‍ലൈന്‍ മാധ്യമത്തിനും താരം ചുട്ട മറുപടി നല്‍കി.

നസ്രിയ ഗര്‍ഭിണിയാണെന്ന തരത്തില്‍ നേരത്തേയും ഗോസിപ്പുകള്‍ പുറത്തു വന്നിരുന്നു. നേരത്തേ നിശ്ചയിച്ച പരിപാടികളില്‍ നിന്ന് ഫഹദ് പിന്‍വാങ്ങിയത് ഈ ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇതിന് പുറമെ യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളിലും നസ്രിയയുടെയും ഫഹദിന്റേയും ഫോട്ടോഷോപ്പ് ചെയ്ത് ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

DONT MISS
Top