ഖത്തീഫ് സിറ്റി സ്‌ഫോടനം: പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു

പ്രതീകാത്മക ചിത്രം

ഖത്തീഫ് സിറ്റിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് കാര്‍ബോംബ് സ്‌ഫേടനം നടത്തി കാെല്ലപ്പെട്ട പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൗദി ആഭൃന്തര മന്ത്രാലയം പുറത്തുവിട്ടു. രണ്ട് പേരും പിടികിട്ടാപുള്ളികളായ സൗദി സ്വദേശികളാണ്. നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ടെന്നും ആഭൃന്തര മന്ത്രാലയം പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് സൗദിയിലെ ഖത്തീഫ് സിറ്റിയില്‍ കാര്‍ബോംബ് സ്‌ഫേടനത്തില്‍ കൊല്ലപ്പെട്ട രണ്ട് പേരും പിടികിട്ടാപുള്ളികളായ സൗദി തീവ്രവാദികളായിരുന്നുവെന്ന് സൗദി ആഭൃന്തര മന്ത്രാലയം സ്ഥിരീകരിച്ചു. പോലിസുകാരെ കൊന്ന കേസില്‍ പിടികിട്ടാപുള്ളികളായിരുന്നു ഇരുവരുമെന്നും ആഭൃന്തര മന്ത്രാലയം പറഞ്ഞു.

ഡി.എന്‍.എ ടെസ്റ്റിലായിരുന്നു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഭികരവാദികളെ തിരിച്ചറിയാനായത്. ഫാദില്‍ അല്‍ ഹമാദ, മുഹമ്മദ് അല്‍ സുഐമില്‍ എന്നീ സൗദികളാണ് സ്‌ഫോടനത്തില്‍ മരിച്ചതെന്നാണ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച വാഹനമുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് സ്‌ഫോടനശേഷം അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും മറ്റ് വിവരങ്ങള്‍ നല്‍കാനായിരുന്നില്ല. അതാണ് ഡി.എന്‍.എ ടെസ്റ്റിനു ശേഷം ഇപ്പോള്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. മോഷ്ടിച്ച വാഹനത്തില്‍ നിറയെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായിരുന്നു ഉണ്ടായിരുന്നത്.

സ്ഫാടത്തില്‍ കൊല്ലപ്പെട്ടവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. നേരത്തെ ഖത്തീഫിലെ ഒരു പോലിസ് സ്‌റ്റേഷനില്‍ നടത്തിയ വെടിവെപ്പില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഫാദില്‍ അല്‍ ഹമാദ. ഈ സംഭവത്തില്‍ പോലീസ് ഓഫീസര്‍ മരിച്ചിരുന്നു. പണം കൊള്ളയടിക്കപ്പെടുക, വാഹനം കടത്തുക, സുരക്ഷാ ഉദേൃാഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുക, പോലീസുകാരെ തട്ടികൊണ്ട്‌പോവുക തുടങ്ങി നിരവധി കുറ്റകൃതൃങ്ങളില്‍ പ്രതിയാണിയാള്‍. ഖത്തീഫില്‍ രണ്ട്‌പേരെ തട്ടികൊണ്ട്‌പോയി കൊലപ്പെടുത്തുകയും സുരക്ഷാ ഉദേൃാഗസ്ഥരെ തട്ടികൊണ്ട്‌പോവുകയും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് അല്‍ സുഐമില്‍. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും ആഭൃന്തര മന്ത്രാലയം അറിയിച്ചു.

DONT MISS
Top