അഭയാര്‍ത്ഥികളായി ട്രംപും ഒബാമയും കിമ്മും; അഭയാര്‍ത്ഥി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ ലോകവുമായി പങ്കുവെച്ച് സിറിയന്‍ അഭയാര്‍ത്ഥിയുടെ ചിത്രങ്ങള്‍

അഭയാര്‍ത്ഥിയായി ചിത്രികരിച്ചിരിക്കുന്ന ട്രംപ്‌

ദുബൈ: അഭയാര്‍ത്ഥികളായ ട്രംപിനെയും ഒബാമയെയും കിംങിനെയും കാണണോ? എങ്കില്‍ ദുബൈയിലെത്തിയാല്‍ മതി, അഭയാര്‍ത്ഥികളായ ട്രംപും ഒബാമയുമൊക്കെ   ദ വള്‍നേറബിലിറ്റി സീരീസ് എക്‌സ്ബിഷനിലെ രസകരമായ കാഴ്ചയാണ്.  എക്‌സ്ബിഷനില്‍ ദുര്‍ബലരായ അഭയാര്‍ഥികളെ പോലെ നടന്നു നീങ്ങുന്ന ട്രംപിനെയും, ഒബാമയെയും, പുടിനെയുമൊക്കെകാണാം.

സിറിയന്‍ അഭയാര്‍ത്ഥിയും  ചിത്രകാരനുമായ അബ്ദള്ള അല്‍ ഒമാരി 19 മാസങ്ങള്‍ കൊണ്ടാണ് ഈ ചിത്ര പരമ്പര തയ്യാറാക്കിയത്. ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ അതിശക്തരായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും, റഷ്യന്‍ പ്രസിഡന്റേ് വ്ലാഡിമര്‍ പുടിന്‍, ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ന്‍ജല മെര്‍ക്കല്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ തുടങ്ങിയ നേതാക്കള്‍ ഭരണം നഷ്ടപ്പെട്ടശേഷം ദുര്‍ബലരായി നടപ്പാതകളിലൂടെ നീങ്ങുന്ന ചിത്രങ്ങളാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ലോക രാജ്യങ്ങളെത്തന്നെ ഭീതിയിലാക്കിക്കോണ്ട് പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കയ്യില്‍ കളിക്കാനായി മിസ്സൈലുകളും ഏന്തി നില്‍ക്കുന്ന  അലസനായ ഒരു പയ്യനായാണ്  ചിത്രീകരിച്ചിരിക്കുന്നത്.


DONT MISS
Top