‘ഇത്, ബദലുകളില്ലെന്ന് വിലപിച്ചവര്‍ക്ക് മുന്‍പില്‍ ജനപക്ഷ വിപ്ലവം സൃഷ്ടിച്ച നാട്’; രാജ്യത്തെ ‘നയിക്കുന്ന’ കമ്യൂണിസ്റ്റ് കേരളത്തെ വാഴ്ത്തിപ്പാടി ആഗോളമാധ്യമങ്ങള്‍

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും, സിപിഐഎം പരിപാടിയുടെ ചിത്രവും

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ആഗോള മാധ്യമങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അതില്‍ പ്രമുഖമായിരുന്നു ടെലിസര്‍ ടിവിയുടെ റിപ്പോര്‍ട്ട്. ടെലിസുര്‍ ടിവിയാണ് ഇപ്പോള്‍ വീണ്ടും കേരളത്തിന്റെ വീരഗാഥകളുമായി രംഗത്തെത്തിയിരിക്കുന്നത്. വഴിമാറിനടന്ന് വിപ്ലവം സൃഷ്ടിച്ച ചരിത്രം കേരളത്തിലെ സിപിഐഎം നേതാക്കള്‍ക്കുണ്ടെന്നും, കേരളം ഇന്ന് രാജ്യത്തെ നയിക്കുകയാണെന്നുമാണ് ടെലിസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘The Revolution That Always Was: How Communist-Led Kerala Is Leading India’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത എത്തിയിരിക്കുന്നത്.

മുതലാളിത്തത്തിന് ബദലുകളില്ലെന്ന് പ്രഖ്യാപിച്ചവര്‍ക്ക് മുന്‍പില്‍ പുതുവഴി തെളിച്ചവരുടെ വലിയ ചരിത്രമുണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെന്നും ടെലിസര്‍ പറയുന്നു. സാമ്രാജ്യത്വത്തിനും വംശീയതയ്ക്കും മുതലാളിത്തത്തിനുമെതിരെ പോരാട്ടം നയിച്ച് 1957ല്‍ കമ്യൂണിസ്്റ്റ് പാര്‍ട്ടി ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ വിവരം ടെലിസറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വര്‍ഷത്തിന് ശേഷം പിരിച്ചുവിട്ടെങ്കിലും ആ സര്‍ക്കാര്‍ കേരളത്തിന്റെ സമഗ്രവികസനത്തിന് വിത്തുപാകി. കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് കേരളത്തില്‍ ഭൂപരിഷ്‌കരണ- വിദ്യാഭ്യാസമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. മുള്ളുവേലികള്‍ മറികചന്നും രാജ്യത്തിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യതിരിക്തമായ മുന്നേറ്റം കേരളത്തിന് സാധ്യമായത് ഇത്തരത്തിലാണെന്നും ടെലിസര്‍ വിലയിരുത്തുന്നു.

സിപിഐഎമ്മിന്റെ സവിശേഷമായ സ്ഥാനം, മോദിയുടെ ഇന്ത്യയേക്കാള്‍ കേരളത്തെ ഒരുപാട് മുന്നിലേക്ക് കേരളത്തെ എത്തിച്ചുവെന്നും ടെലിസര്‍ വിലയിരുത്തുന്നു. മതമൗലികവാദവും, ഏകാധിപത്യവും, ന്യൂനപക്ഷവേട്ടയും മുഖമുദ്രയായ രാജ്യത്ത്, കുറഞ്ഞ ശൈശവമരണനിരക്കും കൂടിയ ആയുര്‍ദൈര്‍ഘ്യവും സ്‌കൂള്‍ വിദ്യാഭ്യാസമുന്നേറ്റവുമെല്ലാമായി കേരളം തലയുയര്‍ത്തി നില്‍ക്കുന്നു. ഇത് ലോകത്തെ ഒന്നാംനിര രാഷ്ട്രങ്ങള്‍ക്കൊപ്പം കേരളത്തെ എത്തിക്കുന്നുവെന്നും ടെലിസര്‍ വിലയിരുത്തുന്നു.

കേരളം രാജ്യത്തിന് മാതൃകയായതെങ്ങനെയെന്ന് വിശദമായി ടെലിസര്‍ വിശദീകരിക്കുന്നു. സാമൂഹ്യനവോത്ഥാനമുന്നേറ്റങ്ങളിലൂടെ പാകമായ മണ്ണിലാണ് കമ്യൂണിസം വളര്‍ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടെലിസറിനോട് ഇമെയിലിലൂടെ പ്രതികരിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമൊപ്പമാണ് എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനിന്നതെന്നും, ഇന്നും അതുപോലെയാണ് നിലകൊള്ളുന്നതെന്നും പിണറായി അവരോട് പറഞ്ഞുവെന്നും വാര്‍ത്തയിലുണ്ട്. ആഗോളവത്കരണത്തിനെതിരെ ജനകീയബദലുയര്‍ത്തിയാണ് ‘കേരളാ മോഡല്‍’ പടുത്തുയര്‍ത്തിയതെന്നും ടെലിസര്‍ ലോകത്തോട് പറയുന്നു. മറ്റ് വിഭവങ്ങളൊന്നുമല്ല, കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ മഹാഗാഥകളാണ് കേരളത്തെ കേരളമാക്കിയതെന്ന മൈക്കിള്‍ പരേന്തിയുടെ പുസ്തകത്തിലെ പരാമര്‍ശവും ടെലിസര്‍ വിവരിക്കുന്നു. കേരളത്തിന്റെ മുന്നേറ്റത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ പങ്ക് വിവരിക്കുന്ന വ്യത്യസ്തയാളുകളെയും പരിചയപ്പെടുത്തുന്നുണ്ട്.

സാക്ഷരത 93.9 ശതമാനവും, ആയുര്‍ദൈര്‍ഘ്യം 77 വയസും, മാനവവികസന ഇന്‍ഡക്‌സ് 0.712ഉമാണ് കേരളത്തില്‍. വംശീയവാദത്തിനെതിരെ മുതല്‍ തൊഴിലവകാശസംരക്ഷണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്‍പ്പെടെയുള്ള നയങ്ങളാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ടെലിസര്‍ വിലയിരുത്തുന്നു. ദളിതര്‍ക്കെതിരെ കടുത്ത വിവേചനം നേരിടുന്ന രാജ്യത്ത്, തൊട്ടുകൂടായ്മ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അവസാനിപ്പിച്ച സ്ഥലമാണ് കേരളം. ‘എനിക്ക് ജാതിയില്ല’ ക്യാമ്പയിന്‍ ആറായിരത്തോളം ഇടങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിയെന്നും അവര്‍ പറയുന്നു. പട്ടികജാതി-പട്ടികവര്‍ഗവിഭാഗക്കാര്‍ക്കായാണ് 2017 ബജറ്റിലെ ഏറ്റവും വലിയ വിഹിതം നീക്കിവെച്ചതെന്നും വിശദീകരിക്കുന്നു.

കേരളത്തിന് സ്ത്രീപക്ഷമുന്നേറ്റത്തിന്റെ മഹാഗാഥകളും പാടാനുണ്ട്. എല്ലാ സ്‌കൂളുകളിലും സാനിറ്ററി നാപ്കിന്‍ ഉറപ്പുവരുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ടെലിസര്‍ പറയുന്നു. ഷീപാഡ് പദ്ധതി ഈ വര്‍ഷമാണ് നടപ്പിലാക്കിയതെന്നും വാര്‍ത്ത വ്യക്തമാക്കുന്നു. സ്ത്രീസുരക്ഷയ്ക്കായി സംസ്ഥാനത്ത് പിങ്ക് പട്രോള്‍ പോലെയുള്ള പദ്ധതികളുമുണ്ടെന്നും വാര്‍ത്ത വിശദീകരിക്കുന്നു. അംഗപരിമിതര്‍ക്ക് കൂടി സഹായകരമാകുന്ന നിലയിലാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും പൊതുവിടങ്ങളുമെന്നും വാര്‍ത്ത പറയുന്നു.

ഭിന്നലിംഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അമേരിക്ക മുതല്‍ ബ്രസീലില്‍ വരെ പതിവാകുമ്പോള്‍, കേരളം പുതുവഴികാട്ടിയെന്നും ഇവര്‍ വിശദീകരിക്കുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലവരെയെത്തിക്കാന്‍, കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാരായ 23പേര്‍ക്ക് തൊഴില്‍ നല്‍കിയ കാര്യവും ടെലിസുര്‍ വിശദീകരിക്കുന്നു. പിഎസ്സി വഴിയും ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവര്‍ഷത്തിലെ പ്രഖ്യാപനവും വാര്‍ത്തയിലുണ്ട്. തൊഴിലവകാശ സംരക്ഷണത്തിലും കേരളം ലോകത്തിന് മാതൃകയാണ് പോലും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും ചികിത്സയുമുറപ്പ് വരുത്താനുള്ള തൊഴില്‍വകുപ്പിന്റെ തീരുമാനത്തെക്കുറിച്ചും വാര്‍ത്ത വിശദീകരിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കും മിനിമം കൂലി ഏര്‍പ്പെടുത്താനുള്ള നടപടിയും, ലോണ്‍ തിരിച്ചടയ്ക്കാനുള്ള സര്‍ക്കാരിന്റെ സഹായപദ്ധതിയുമെല്ലാം ടെലിസര്‍ വിശദീകരിക്കുന്നു.

ഫീസ് വര്‍ധനയ്‌ക്കെതിരെയും കടബാധ്യതയ്‌ക്കെതിരെയും ലോകമാകെ പ്രക്ഷോഭക്കൊടുങ്കാറ്റുയരുമ്പോളാണ്, കേരളം വിദ്യാഭ്യാസകടത്തില്‍ നിന്ന് രക്ഷിക്കാന്‍ നടപടിയെടുക്കുന്നത്. ഇന്ത്യയിലാദ്യമായി സമ്പൂര്‍ണവൈദ്യുതീകൃത സംസ്ഥാനമായി കഴിഞ്ഞ മാസം കേരളം മാറിയെന്നും ടെലിസര്‍ വിവരിക്കുന്നു. കുന്നുകളും വനവുമെല്ലാം നിറഞ്ഞ കേരളം പോലൊരു ഭൂപ്രകൃതിയില്‍ ഇതൊരു ചെറിയ കാര്യമല്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യ ഇതിനകം തന്നെ ഹിന്ദുത്വരാജ്യമായി മാറിയെന്ന് ടെലിസുര്‍ പറയുന്നു. ദലിതുകളെയും ഗോത്രവര്‍ഗക്കാരെയും ന്യൂനപക്ഷങ്ങളെയും പാവപ്പെട്ടവനെയും അടിച്ചമര്‍ത്തുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന സംവിധാനമാണ് രാജ്യത്തുള്ളതെന്നും അവര്‍ വിലയിരുത്തുന്നു. കാശ്മീര്‍ മുതല്‍ മാവോയിസം വരെയുള്ള എല്ലാ വിഷയങ്ങളും മോദീ സര്‍ക്കാരിന് കീഴില്‍ സങ്കീര്‍ണമായിയെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിദ്യാഭ്യാസമേഖലയിലുള്‍പ്പെടെ വലിയ വര്‍ഗീയവത്കരണത്തിന് കേന്ദ്രം ശ്രമിക്കുന്നുവെന്ന് ടെലിസുറിനോട് പിണറായി വിജയന്‍ പറയുന്നു. ഹിന്ദുത്വവാദത്തെയും കുടിയേറ്റ വിരുദ്ധ നിലപാടിനെയുമെല്ലാം കേരളത്തില്‍ ചെറുത്തുതോല്‍പ്പിക്കുന്നു.

രാജ്യത്താകെ ഉയരുന്ന സംഘപരിവാര്‍ വെല്ലുവിളികളെ നേരിടുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും വാര്‍ത്ത പറഞ്ഞുവെക്കുന്നു. മുതലാളിത്ത അനുകൂലമായ കേന്ദ്രസര്‍ക്കാരിന് മുന്നില്‍, ജനപക്ഷ ബദലാണ് തങ്ങളവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നുമുണ്ട്. ഭരണത്തുടര്‍ച്ചയില്ലാത്തതിനാലാണ് പല പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാകാത്തത്. സമ്പൂര്‍ണ സാക്ഷരത, പാര്‍പ്പിടം, സമ്പൂര്‍ണ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികളെല്ലാം ഇല്ലെങ്കില്‍ വളരെ മുന്‍പേ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുവെന്നും പിണറായി അവകാശപ്പെടുന്നു. ഏകാധിപത്യ ആശയക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍, കേരളത്തിന് അടങ്ങിയിരിക്കാനാകില്ലെന്ന ജനങ്ങളുടെ പ്രതികരണവും വാര്‍ത്തയിലുണ്ട്.

ടെലിസറില്‍ വന്ന ചിത്രം

സമരപോരാട്ടങ്ങളിലൂടെ വേരൂന്നിയതാണ് സംസ്ഥാനത്തെ ഇടതുപക്ഷമുന്നേറ്റമെന്നും വാര്‍ത്ത വിലയിരുത്തുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇന്നലെകളില്‍ വികാസം പ്രാപിച്ചിരുന്നു, ഇന്നും അത് വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, നാളെയും വികസിക്കുമെന്നും ടെലിസര്‍ പറഞ്ഞു. ബദലുകളില്ലെന്ന് ലോകത്തെ ദോഷൈകദൃക്കുകളാകെ ചേര്‍ന്ന് വിധിയെഴുതുമ്പോള്‍, ജനപക്ഷബദലുയര്‍ത്തി തങ്ങള്‍ പ്രതിരോധിക്കുകയാണെന്ന് വിപ്ലവകേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നുവെന്ന് ടെലിസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും അഭിസംബോധന ചെയ്താണ് ഈ ബദലൊരുക്കുന്നതെന്നും ടെലിസുര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിച്ച കുട്ടി, മുഖ്യമന്ത്രിയെ ഉമ്മവെക്കുന്ന ചിത്രവും ടെലിസര്‍ നല്‍കുന്നുണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലെ അരിവാള്‍ ചുറ്റികയും, കാസ്‌ട്രോയുടെ ചിത്രമുള്ള ഓട്ടോറിക്ഷകളുമെല്ലാം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെനിസ്വേല ആസ്ഥാനമായ ഈ ലാറ്റിനമേരിക്കന്‍ മാധ്യമത്തില്‍, മുന്‍പും കേരളം ആഗോളമാതൃകയായി വാഴ്ത്തപ്പെട്ടിട്ടുണ്ട്. അന്‍പതിലേറെ വര്‍ഷം മുന്‍പ് കമ്യൂണിസത്തിന്റെ മഹാഗാഥകളൊരുക്കിയ നാടെന്നാണ്, ഈ മാധ്യമം കേരളത്തെ വിശേഷിപ്പിക്കുന്നത് തന്നെ. ടെലിസര്‍ എന്ന ടെലിവിഷന്‍ ചാനലിലാണ് ആഗോളവാര്‍ത്താ വിഭാഗത്തില്‍ വാര്‍ത്ത ഇടംപിടിച്ചിരിക്കുന്നത്. വെനിസ്വേല, ക്യൂബ, ഇക്വഡോര്‍, ബൊളീവിയ, നിക്വരാഗ്വ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള ചാനല്‍, ലാറ്റിനമേരിക്കയുടെ ഐക്യത്തിന്റെ ശബ്ദമായാണ് വിലയിരുത്തപ്പെടുന്നത്. ഈ ചാനല്‍ വെബ്‌സൈറ്റാണ് ലോകത്തിന് കേരളം സമ്മാനിക്കുന്ന ഈ പുത്തന്‍ ഉദാഹരണം ആഗോളമാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്.

ടെലിസുര്‍ വാര്‍ത്ത പൂര്‍ണരൂപത്തില്‍

The Revolution That Always Was: How Communist-Led Kerala Is Leading India

Communist politicians in Kerala have a long history of creating alternatives that push back against the narrative that capitalism is the only option.

It was a time of “titanic struggle against world fascism,” writes Elamkulam Manakkal Sankaran Namboodiripad 35 years after he overcame the odds to become the governor of one of the first states in the non-communist world to elect a communist government.

The year was 1957. World War II had ended, India had won independence from British colonial rule and the country had been partitioned to create the state of Pakistan.

Among the palm-lined beaches, backwaters and canals of India’s southwestern state of Kerala, there was a fomenting movement against imperialism, capitalism and racist parochialism led by the Communist Party of India. With Namboodiripad as its leader, the CPI, in a historic precedent, went on to win the state’s very first election.

But just two years later it would be illegally overthrown by the Indian National Congress, which sought to rollback CPI’s efforts in a vigorous push to the right.

Still, the seeds had been planted. The CPI came to power again six years later in 1965, then again in 1967, 1980, 1987, 1996, 2006 and most recently, 2016. The communist movement that pioneered radical land and educational reforms in Kerala early on — pushing the state to outrank the rest of the country on a number of fronts — has in the last five decades shown no signs of paling.

With the CPI (Marxist) — an offshoot of the original CPI — in power since May 2016, their Left Democratic Front government, a coalition of various communist and socialist groups in the state, has achieved a number of victories in the past year that peg the small, southwestern state miles ahead of the rest of Modi-governed India.

For while India, under the leadership of right-wing Hindu nationalist Prime Minister Narendra Modi, succumbs to “unbridled market fundamentalism,” authoritarianism and “minority-hating parochialism,” say the CPI (M), Kerala’s literacy, infant mortality, life expectancy and school enrollment rates are on par with the First World.

 

Communist movement sets a standard

“The Communist movement in Kerala has grown in a land that had been prepared for it by the social reform movements that preceded it,” the Chief Minister of Kerala, Pinarayi Vijayan, told teleSUR by email.

“If reformers … were the torch bearers of renaissance in Kerala, (then) Communist leaders … were instrumental in translating their vision for our society into political action,” he added. “Even now, the left in the state is closely aligned with all such movements that profess and practice progressive ideas, standing by the oppressed, marginalized and disadvantaged.”

The history of left governments in Kerala has forged the way for the “Kerala Model” of development to the world — a people’s alternative to the rising forces of globalization.

Michael Parenti, in his 1997 book “Blackshirts and Reds: Rational Fascism and the Overthrow of Communism”, wrote:

“Consider Kerala, a state in India where the actions of popular organizations and mass movements have won important victories over the last forty years against politico-economic oppression, generating a level of social development considerably better than that found in most of the Third World, and accomplished without outside investment.

Though Kerala has no special sources of wealth, it has had decades of communist organizing and political struggle that reached and moved large numbers of people and breathed life into the state’s democracy.”

For 28-year-old Asif Ahamed, who lives in the state, Kerala’s communist party is easily the answer in a country governed by the whims of “ethno-nationalist fascism.”

“They have stuck by the people ever since, contrary to the corporate government that have been in power in Delhi. In the end it’s an extremely easy choice to choose the Communist party in Kerala over any other in the country,” he told teleSUR.

He agrees that the longstanding history of communist movements has helped the state to soar ahead.

“Kerala over the years has always been a step ahead of other states. This is largely thanks to the massive presence of the revolutionary and the spiritual movements in the state since the early decades of 20th century,” he pressed.

Outranking India from wealth redistribution to women’s rights

Born in the struggle against revisionism and sectarianism in the international communist movement in order to “defend the tenets of Marxism-Leninism,” according to Vijayan, the CPI (M)’s governance has pushed Kerala to have India’s highest literacy late at 93.9 percent, it’s highest life expectancy rate at 77 years and therefore its best Human Development Index score at 0.712 in 2015.

Since its LDF coalition government took office on May 25, 2016, lawmakers have also put in place a number of progressive policies that tackle issues ranging from racism to labor rights to gender equality.

In a country still battling deep-seated discrimination against those deemed lower caste, “Kerala had eradicated untouchability and casteism long before India’s independence,” explained Ahamed. In the past year, Kerala’s government has conducted some 6,000 “I have no caste” campaigns across the state.

The population, known as Scheduled Castes and Scheduled Tribes in the country, have also been allocated the biggest set of funds in the state’s budget for 2017.

Feminist initiatives have also soared under the LDF’s governance. This month it became the first state in the country to install sanitary napkin vending machines in all its schools under its “She Pad” scheme, providing access to menstrual hygiene products to every young woman.

It also introduced the “Pink Patrol,” a network of specially trained women police personnel to ensure the safety and comfort of women, children, senior citizens and those with disabilities traveling on public transportation. All tourist destinations and public spaces in the state are also being made to accommodate people with physical disabilities.

And amid a global crisis of violence against transgender people, who have suffered epidemic-level murders of their community in recent years from the United States to Brazil, Kerala has pushed to make trans people more included in mainstream society. Last month in Kochi, a small beach town, 23 people from the hijra, or the transgender community, were employed by a local train network, Kochi Metro Rail Ltd.

Rashmi CR, the spokesperson for Kochi Metro Rail, told the Guardian, “People don’t interact with trans people. They live separately from society, they are not given jobs, their rights are not respected. We want to bring them into the mainstream by ensuring that people interact with them every day — on their way to work, for example.”

The government is also seeking measures to “do away with the male-female binary in the state’s public service commission so that it is inclusive of sexual minorities as well,” states the press release from the Chief Minister’s office celebrating one year in office.

In the realm of labor rights, Kerala, again, has been exemplary. In May, it announced it would be providing free health insurance and medical treatment for the region’s migrant workers. The program will cover some 3 million people.

The government has also implemented a scheme to help unorganized workers attain a minimum wage.

And in the realm of education, it has launched an expansive loan repayment that was introduced to help students pay back education loans.

“At a time when students’ movements against fee hikes and student debts have shook countries across the globe, we are taking up an ambitious … scheme to enable students to come out of debt,” Chief Minister Vijayan explained.

Finally, Kerala’s momentous goal of ensuring every home in the state had electricity was also achieved last month, another first in India.

“The most notable of the reforms that this government has brought about includes, among other things, electrification of all the houses in the state, a first in the country. Given the mountainous and forested terrain of Kerala, this isn’t an easy feat by any measure,” explained Ahamed.

The lone red state

The case elsewhere in India shows a remarkable contrast.

Modi’s “Hindutva” nation, wrote Vrinda Gopinath in the Daily O, has already arrived, “trampling citizens from marginalized communities like Dalits, tribals, minorities, and the poor who face the jackboot of aggressive and militant religious bigotry.” Gopinath argued that goes together with an assault on “citizens who stand up for the Constitution, human rights and civil rights activists, free thinking doctrinaires, and all those who challenge an ultra-nationalist state.”

The country, in its three years of Modi’s Hindu nationalist Bharatiya Janata Party rule, has extended its crackdown on liberation movements, from the Maoist insurgency in its core, to Kashmiri citizens it occupies in the region that is the most heavily militarized in the world.

“Moral police,” like the Hindu Yuva Vahini, Ram Sene, Bajrang Dal, VHP and hundreds of Hindutva fringe groups, explained Gopinath, roam the streets from Delhi to Darjeeling, banning things like cow slaughter and murdering those that act otherwise.

It is in this climate that the CPI (M) must operate.

“With the current BJP-led government at the centre, we are also seeing an encroachment on the rights of the states within India’s federal structure as well as the communal onslaught on our autonomous institutions, including educational institutions,” pressed Chief Vijayan. “Such attacks are part of an orchestrated move to make India, its economy in particular, further open to neoliberalism, by hushing up all voices of dissent.”

This contrast is not lost on Ahamed as well.

“While the Modi-led government at the centre along with many other BJP-led governments in the north are fuelling right-wing Hindu nationalism, anti-Muslim, anti-immigrant and misogynist attitudes among the people, the LDF are doing all they can to bring the people together and remind them of the gains and the socio-economic changes Kerala has made over the years through mass struggle and workers movements,” he declared.

A people’s alternative only set to grow

Given its decades-long history of a right-wing-left-wing tug of war over power, along with the current right-wing assault elsewhere in the country, the state of Kerala will continue to face a set of challenges.

“This is the primary challenge that the left has faced in implementing its progressive policies, that while we have focused on pro-people measures, the right has focused on pro-capital measures,” said the chief minister.

“With political formations of the left and the right successively coming to power in Kerala, what has happened is that the pro-people measures of the left have failed to have continuity. Programs that the left spearheaded like universal literacy, housing, total electrification and so on, were delayed immensely because the right wing-led governments in the state did not give priority to such measures,” he added.

Ahamed credits the LDF’s rapid achievements in the past year, in part, to the country’s rising authoritarianism.

“This government (hasn’t) wasted any time in making progress across a broad spectrum of issues. Maybe the urgency is understandable given the rise of jingoism all across the country,” he stated. “When an authoritarian government is in power at the center, the rest of us cannot rest on our laurels and need to act fast.”

Still, with a party backed by left movements and ordinary working peoples for decades, what seems certain is that despite its struggles, Kerala’s communist government has flourished, is flourishing and will continue to flourish.

“While all the naysayers in the world will unite to tell us that there is no alternative, in this small state of Kerala, we — because of our sheer commitment to the people who have bestowed us with this responsibility of governance — are leaving no stone unturned to achieve a people’s alternative,” said the revolutionary state’s chief minister. “An alternative that caters to the hopes and aspirations of all sections of our society.”

DONT MISS
Top