“ഓര്‍മകളുടെ ഗ്രാമഫോണില്‍നിന്ന് ഇന്നും പരന്നൊഴുകിക്കൊണ്ടേയിരിക്കുന്ന ഗാനങ്ങളുടെ നിരയിലേക്ക് ‘ഒടിയനി’ലെ പാട്ടുകളും കടന്നുവരും”, ഒടിയനിലെ പാട്ടുകളുടെ വിശേഷം പങ്കുവച്ച് മോഹന്‍ലാല്‍

മോഹന്‍ലാല്‍

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതയേക്കാള്‍ മുമ്പേ ഒടിയന്‍ ഷൂട്ടുചെയ്യും. അതുകൊണ്ടുതന്ന ഏറെ പ്രാധാന്യമുള്ള പ്രൊജക്ടാണ് ഒടിയന്‍. അതിലെ ഗാനങ്ങളുടെ രൂപീകരണം എങ്ങനെയെന്ന് പറഞ്ഞും വീഡിയോ പങ്കുവച്ചും സൂപ്പര്‍ താരം മോഹന്‍ലാല്‍ വീണ്ടും ഒടിയനിലെ പ്രതീക്ഷ ഇരട്ടിപ്പിച്ചു.

ഒടിയനിലെ പാട്ട് ചിട്ടപ്പെടുത്തുന്ന വീഡിയോ ഇതാ എന്നുപറഞ്ഞാണ് ലാലിന്റെ കുറിപ്പ് തുടങ്ങുന്നത്. ഇത് മനോഹരമായ നാലുപാട്ടുകളുടെ പിറവിയാണ്. നല്ല പാട്ടുകള്‍ നിറഞ്ഞ ഒരുപാട് സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്ക് പിന്നില്‍ അദൃശ്യമായി,എന്നാല്‍ കേട്ട് അനുഭവിക്കാനാകുംവിധം തണുപ്പോടെ അവ നിറഞ്ഞു. അദ്ദേഹം കുറിച്ചു. പാട്ടുകളില്ലെങ്കില്‍ അപൂര്‍ണമായിപ്പോയേനെ തന്റെ പല കഥാപാത്രങ്ങളുടേയും വികാരങ്ങള്‍ എന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

ഒടിയനിലെ പാട്ടുകളൊരുക്കുന്നത് സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ്. റഫീക്ക് അഹമ്മദും ലക്ഷ്മി ശ്രീകുമാറുമാണ് പാട്ടുകളെഴുതുന്നത്. മാജിക്കല്‍ റിയലിസം നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ ഒടിയന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാണ് സിനിമയില്‍ ദൃശ്യവല്‍കരിക്കുക. ആശിര്‍വാദ് സിനിമാസാണ് നിര്‍മാണം.

DONT MISS
Top