റിസര്‍വ് ബാങ്ക് പുതിയ സീരീസ് 500 രൂപ നോട്ട് പുറത്തിറക്കി

പുതിയ 500 രൂപ നോട്ടുകള്‍

മുംബൈ : റിസര്‍വ് ബാങ്ക് പുതിയ 500 രൂപ നോട്ട് പുറത്തിറക്കി. നിലവിലുള്ള 500 രൂപ നോട്ടില്‍ നിന്ന് നേരിയ മാറ്റത്തോടെയാണ് പുതിയ സീരീസ് 500 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കിയിട്ടുള്ളത്.


രണ്ടു നമ്പര്‍ പാനലുകളിലും ഇംഗ്ലീഷില്‍ A എന്ന അക്ഷരം ചേര്‍ത്തതാണ് മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ട്. ഇപ്പോള്‍ E എന്ന അക്ഷരമാണ് പാനലിലുള്ളത്.  കൂടാതെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പും, പ്രിന്റ് ചെയ്തത് 2017 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റെല്ലാം നിലവിലുള്ള 500 രൂപ  നോട്ടിലെപ്പോലെതന്നെയാണ്. പുതിയ നോട്ടുകള്‍ക്കൊപ്പം ഇപ്പോള്‍ നിലവിലുള്ള നോട്ടുകളും  ഉപയോഗിയ്ക്കാമെന്നും  റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

DONT MISS
Top