പുതിയ ഐഎസ്എല്‍ ടീമുകളെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്തിന് ടീമില്ല

പ്രതീകാത്മക ചിത്രം

മുംബൈ: ഇത്തവണത്തെ ഐഎസ്എല്ലിന് മുന്നോടിയായി പുതിയ ടീമുകളെ പ്രഖ്യാപിച്ചു. എന്നാല്‍ ബംഗലുരുവിനും ജെംഷഡ്പൂരിനുമാണ് പുതിയ ടീമുകളെ ലഭിച്ചത്. തിരുവനന്തപുരത്തിന് ടീമുണ്ടാകുമെന്ന സജീവ ചര്‍ച്ചകളാണ് ഇതോടെ ഇല്ലാതാകുന്നത്.

ബംഗലുരു എഫ്‌സിയുടെ ഉടമസ്ഥരായ ടാറ്റയും ജെഎസ്ഡബ്ല്യുവുമാണ് പുതിയ ടീമുകളുടെ പിന്നണിയില്‍. ജെഎസ്ഡബ്ല്യു ബംഗലുരുവിന്റെയും ടാറ്റ ജെംഷഡ്പൂരിലേയും ടീം നേടിയെടുത്തു. ടാറ്റയ്ക്കുവേണ്ടി ടാറ്റ സ്റ്റീല്‍ കമ്പനിയാണ് ജെംഷഡ്പൂര്‍ ടീം വാങ്ങിയിരിക്കുന്നത്. ടാറ്റയ്ക്ക് മികച്ച ഫുട്‌ബോള്‍ അക്കാദമിയുള്ളത് അവരുടെ ടീമിനുമാത്രമല്ല, ഇന്ത്യന്‍ ഫുട്‌ബോളിന് മൊത്തത്തില്‍ ഗുണം ചെയ്യും.

ഐലീഗ് ടീമുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ലേലത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെയാണ് പുതിയ രണ്ടുടീമുകള്‍ മാത്രം മതി എന്ന തീരുമാനത്തലേക്ക് സംഘാടകരെത്തിയത്. എന്നാല്‍ ഐ ലീഗിന് ഇത് തിരിച്ചടിയാകുമോ എന്ന ഭയവും ഫുട്‌ബോള്‍ പ്രേമികള്‍ക്കുണ്ട്. കാരണം ഇതോടെ ബംഗലുരു എഫ്‌സി ഐ ലീഗില്‍നിന്ന് പിന്മാറാനുള്ള സാധ്യതയുണ്ട്.

ഐഎസ്എല്ലും ഐലീഗും സമാന്തരമായി നടത്തുകയും രണ്ടും ടെലകാസ്റ്റ് ചെയ്യുകയും ചെയ്യുമെന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനമെടുത്തത്. എന്നാലിത് ഐ ലീഗിനെ പിന്നോട്ടടിക്കുമോ എന്നുള്ളത് കാത്തിരുന്നുമാത്രം കാണേണ്ട കാര്യമാണ്.

അണ്ടര്‍ 17 ലോകകപ്പിന് ശേഷമാണ് ഇത്തവണ ഐഎസ്എല്‍ നടക്കുക. അതിനാല്‍ കൊല്‍ക്കത്തയുടെ പ്രധാന സ്റ്റേഡിയങ്ങളിലാവും ഇത്തവണ ഐഎസ്എല്ലും നടക്കുക. കാണികളുടെ എണ്ണത്തില്‍ കേരളത്തിന് വെല്ലുവിളിയിയുയര്‍ത്താന്‍ ഇത്തവണ കൊല്‍ക്കത്തയ്ക്കായേക്കും.

DONT MISS
Top