സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്‌സ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും

എനര്‍ജി ഡ്രിങ്കുകള്‍, സിഗററ്റുകള്‍

സൗദി അറേബ്യയില്‍ സെലക്ടീവ് ടാക്‌സ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്‌സ് അറിയിച്ചു. നികുതി റിട്ടേണുകള്‍ നാളെ മുതല്‍ സമര്‍പ്പിക്കുകയും 45 ദിവസത്തിനകം നികുതി അടക്കണമെന്നും അതോറിറ്റി നിര്‍ദേശം നല്‍കി.

പുകയില ഉല്‍പന്നങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവക്ക് 100 ശതമാനവും ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും അധിക നികുതി ഇന്നുമുതല്‍ ബാധകമാണ്. ചില്ലറ വില്‍പന വിലയുടെ അടിസ്ഥാനത്തിലാണ് അധിക നികുതി ചുമത്തുന്നത്. ഇറക്കുമതിക്കാരും ഉല്‍പാദകരുമാണ് സെലക്ടീവ് ടാക്‌സ് അടക്കേണ്ടത്. അധിക നികുതി ബാധകമായ ഉല്‍പന്നങ്ങളുടെ സ്റ്റോക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഒറ്റത്തവണ നികുതി അടക്കണം. ഇതിന് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ സെലക്ടീവ് ടാക്‌സ് അടക്കേണ്ടതില്ല.

സൗദി അറേബ്യയില്‍ മുപ്പത് ശതമാനം സ്വദേശികള്‍ പുകവലിക്കാരാണ്. രാജ്യത്ത് 65 ലക്ഷം പുകവലിക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്നു മുതല്‍ പുകവലിക്കാര്‍ സെലക്ടീവ് ടാക്‌സ് നല്‍കി പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടി വരും.

അതേസമയം. നികുതി വെട്ടിക്കുന്നവര്‍ക്കും റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്കും പിഴ ശിക്ഷ ലഭിക്കും. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്‌സ് മുന്നറിയിപ്പ് നല്‍കി.

DONT MISS
Top