ചിറകിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഫുട്‌ബോള്‍ ഗ്രൗണ്ടിനേക്കാള്‍ വലിപ്പം; ലോകത്തെ ഏറ്റവും വലിയ വിമാനത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു (വീഡിയോ)


വിമാനം നിര്‍മാണ ഘട്ടത്തില്‍

വലിയ വിമാനം എന്ന് വിളിച്ചാല്‍ കുറഞ്ഞുപോകും ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന വിമാന ഭീമനെ. ചിറകിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ദൂരം ഒരു ഫുട്‌ബോള്‍ മൈതാനത്തക്കാള്‍ വലുതാണ്. ഇപ്പോള്‍ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും രണ്ടുവര്‍ഷമെടുക്കും പരീക്ഷണപ്പറക്കലിന്.

ആറ് എഞ്ചിനാണ് ഇവന് കരുത്തേകുന്നത്. രണ്ട് വിമാനങ്ങള്‍ തമ്മില്‍ ചേര്‍ന്നിരിക്കുകയാണെന്നേ ഒറ്റക്കഴ്ച്ചയില്‍ തോന്നൂ. 117 മീറ്ററാണ് രണ്ട് ചിറകുകളും തമ്മിലുള്ള അകലം. 50 അടിയാണ് വിമാനത്തിന്റെ ഉയരം. 28 ചക്രങ്ങളും വിമാനത്തിനുണ്ട്.

എന്തിനാണ് ഇത്രവലിയ വിമാനം തയാറാക്കുന്നത് എന്നാണ് ഇനിയുള്ള ചോദ്യം. ശരിക്കും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനാണ് ഇവ ഉപയോഗിക്കുക. ഉപഗ്രഹം വിക്ഷേപിക്കാന്‍ തയാറാക്കുന്ന റോക്കറ്റ് ഈ വിമാനത്തില്‍ വച്ച് വിക്ഷേപിക്കാന്‍ സാധിക്കണം. അതാണ് നിര്‍മാതാക്കള്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍ ഈ വിമാനം തയാറാക്കുന്നത് നാസയാണോ എന്നും ചിന്തിച്ചുപോയേക്കാം. എന്നാല്‍ അങ്ങനെയല്ല. ഒരു വ്യക്തിയാണ് ഇതിനായി പണമിറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനായ പോള്‍ അലനാണ് ഇൗ വിമാനം ഉണ്ടാക്കാന്‍ പണം വാരിയെറിയുന്നത്.

ഇത്രയധികം പണം മുടക്കി ഇത് നിര്‍മിക്കുമ്പോള്‍ അതിനനുസരിച്ച് ഉപഗ്രഹ വിക്ഷേപണത്തിന്റെ ചിലവ് കുറയുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

DONT MISS
Top