നിയമപരമായ പ്രശ്നങ്ങളില്ലാത്ത എല്ലാ ബാറുകളും തുറക്കാന്‍ എല്‍ഡിഎഫ് തീരുമാനം; സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപനം വൈകിട്ട്

തിരുവനന്തപുരം: നിയമപരമായ തടസ്സങ്ങള്‍ ഇല്ലാത്ത എല്ലാ ബാറുകളും തുറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. കള്ളിന് പ്രത്യേക പരിഗണന നല്‍കാനും യോഗം തീരുമാനിച്ചു. ഇന്നു ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. സര്‍ക്കാരിന്റെ പുതിയ മദ്യനയം മന്ത്രിസഭാ യോഗത്തിനു ശേഷം എല്‍ഡിഎഫിന്റെ മദ്യനയം എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ടിപി രാമകൃഷ്ണന്‍ പ്രഖ്യാപിക്കും.

ത്രീസ്റ്റാറിന് താഴെയുള്ള ബാറുകൾക്ക് ബിയർ ആൻഡ് വൈൻ ലൈസൻസ് നൽകും. നിയമസാധുത കൂടി പരിഗണിച്ചായിരിക്കും ലൈസൻസ് നൽകുക. കഴിഞ്ഞ തവണത്തെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചിട്ട, എന്നാല്‍ നിയമപരമായ തടസ്സങ്ങളില്ലാത്ത എല്ലാ ബാറുകളും തുറക്കാനാണ് യോഗം തീരുമാനിച്ചത്.കള്ള് വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കാനാണ് യോഗത്തിന്റെ തീരുമാനം. 3 സ്റ്റാര്‍ 4 സ്റ്റാര്‍ ബാറുകളിലും കള്ള് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

എക്സൈസ് മന്ത്രി തയാറാക്കിയ പുതിയ മദ്യനയം ഇന്ന് ചേർന്ന ഇടതുമുന്നണിയോഗം അംഗീകരിച്ചു. ഉച്ചക്ക് ശേഷം ചേരുന്ന മന്ത്രിസഭായോഗം മദ്യനയത്തിന്‍റെ കരട് ചർച്ച ചെയ്യും. ഇതിന് ശേഷമായിരിക്കും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ മദ്യനയം ഒദ്യോഗികമായി പ്രഖ്യാപിക്കുക.

അതേസമയം എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. മദ്യശാലകള്‍ തുറന്നു കൊടുത്ത് എങ്ങനെയാണ് മദ്യവര്‍ജ്ജനമെന്ന ലക്ഷ്യം നടപ്പിലാക്കുകയെന്ന് മുന്‍ കെപിസിസ അധ്യക്ഷന്‍ വിഎം സുധീരന്‍ ചോദിച്ചു.

കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് കേരളം ആസ്വദിക്കാനാണ്. കള്ള് കുടിക്കാനല്ല. ബാറുകള്‍ അടച്ചിട്ടും ടൂറിസ്റ്റുകളുടെ എണ്ണത്തിലോ വരുമാനത്തിലോ യാതൊരു വിധത്തിലുള്ള കുറവും വരുത്തിയിട്ടില്ല. ബാറുകള്‍ തുറക്കാനുള്ള തീരുമാനം കേരളത്തിനെ ആപത്കരമായ ഘട്ടത്തിലേക്കെത്തിക്കാന്‍ മാത്രമേ കാരണമാവുകയുള്ളൂവെന്നും വിഎം സുധാരന്‍ പ്രതികരിച്ചു.

DONT MISS
Top