‘കേട്ടറിവിനേക്കാള്‍ വലുതാണ് ബിയര്‍ ഗ്രില്‍സ് എന്ന വ്യക്തിത്വം’: ആകാശത്ത് അത്താഴമുണ്ണുകയും, എവറസ്റ്റിനെ കാല്‍കീഴിലാക്കുകയും ചെയ്യുന്ന അഡ്വഞ്ചര്‍ ഫ്രീക്ക് ബിയര്‍ ഗ്രില്‍സിനെ കുറിച്ച് കൗതകകരമായ പത്ത് കാര്യങ്ങള്‍

ബിയര്‍ ഗ്രില്‍സ്‌

ഡിസ്‌കവറി ചാനല്‍ ആരാധകരുടെ ഇഷ്ട താരമാണ് ബിയര്‍ ഗ്രില്‍സ്. ആകാശത്തില്‍ നിന്നും അനായാസം കുതിച്ച് ചാടാനും, ഘോരവനാന്തരങ്ങളിലൂടെ കൂസലില്ലാതെ ഉലാത്താനും, വിശക്കുമ്പോള്‍ കണ്ണില്‍കണ്ട ജീവിയെ ഭക്ഷിക്കാനും പേടിയില്ലാത്ത അപൂര്‍വ്വ വ്യക്തിത്വം. മാന്‍ വേഴ്‌സസ് വൈല്‍ഡ് എന്ന ഗ്രില്‍സിന്റെ അഡ്വഞ്ചര്‍ റൈഡ് പ്രോഗ്രാം ഒരിക്കലെങ്കിലും കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. കണ്ടവര്‍ക്കെല്ലാം ഒരിക്കലെങ്കിലും ഈ മനുഷ്യന്റെ ജീവിതം ഒന്ന് അനുകരിക്കാനും തോന്നും.  തന്റെ ജീവിതമെന്നത് താന്‍ കണ്ട സ്വപ്‌നങ്ങളുടെ പ്രതിഫലനമാണ് എന്ന് ഗ്രില്‍സ് വിശ്വസിക്കുന്നു. ഇഷ്ടതാരത്തെപ്പറ്റി പത്ത് കാര്യങ്ങള്‍

1) യഥാര്‍ത്ഥ പേര്

Image result for bear grylls adventure

ബിയര്‍ ഗ്രില്‍സ് എന്നത് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരല്ല. എഡ്‌വാര്‍ഡ് മൈക്കിള്‍ ഗ്രില്‍സ് എന്നാണ് യഥാര്‍ത്ഥ നാമം. ബിയര്‍ ജനിച്ച് ഒരാഴ്ച്ച ശേഷം അദ്ദേഹത്തിന്റെ മൂത്ത സഹോദരിയാണ് ബിയര്‍ എന്ന് വിളിച്ച് തുടങ്ങിയത്.

2) ഇന്ത്യന്‍ ആര്‍മി എന്ന സ്വപ്നം

സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്നായിരുന്നു ബിയര്‍ ഗ്രില്‍സിന്റെ സ്വപനം. ഇതിനായി ഇന്ത്യയില്‍ എത്തിയ ഗ്രില്‍സിന് വിദേശിയായതിനാലുള്ള സാങ്കേതിക തടസം മൂലം ആഗ്രഹം സാധിച്ചില്ല. പക്ഷേ ഇന്ത്യയിലെത്തിയ അദ്ദേഹം ഹിമാലയം, ഡാര്‍ജിലിംഗ്, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ പ്രദേശങ്ങളിലെ മലകളും, കുന്നുകളും കീഴടക്കി. ഇന്ത്യ തനിക്ക് പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണെന്ന് പല അഭിമുഖങ്ങളിലും ഗ്രില്‍സ് പറഞ്ഞിട്ടുണ്ട്.

3)കരാട്ടെ ബ്ലാക്ക്  ബെല്‍റ്റ്

ആയോധനകലയില്‍ തല്‍പരനായ ഗ്രില്‍സ് ഇന്ത്യയിലെത്തിയപ്പോള്‍ തന്നെയാണ് കരാട്ടെ പഠിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ അദ്ദേഹം ഷോകോബോ കരാട്ടെ പരിശീലിക്കുകയായിരുന്നു. വൈല്‍ഡ് സപോര്‍ട്ട്സ് കൈകാര്യം ചെയ്യുന്ന അവസരത്തില്‍ കരാട്ടെ പഠിച്ചത് തന്നെ ഒട്ടനവധി അവസരങ്ങളില്‍ സഹായിച്ചിട്ടുണ്ടെന്ന് ഗ്രില്‍സ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

4)ദി ഗ്രെയിറ്റ ഫാള്‍

1996 ല്‍ സാംബിയയില്‍ വച്ച് 16,000 അടി താഴ്ച്ചയിലേക്ക് ചാടിയ ഗ്രില്‍സിന്റെ നട്ടെല്ലിന് പരുക്കേറ്റു. എസ്എഎസ് നടത്തിയ സ്‌കൈ ഡൈവിലാണ് ബിയര്‍ ഗ്രില്‍സ് ആകാശത്ത് നിന്നും കുതിച്ച് ചാടിയത്. ഈ സംഭവത്തിന് ശേഷം അദ്ദേഹം മാസങ്ങളോളം കിടപ്പിലായിരുന്നു.

5) എവറസ്റ്റ് എന്ന സ്വപ്‌നം

നട്ടെല്ലിന് പരുക്കേറ്റ് 18 മാസങ്ങളോളം കിടപ്പിലായ ഗ്രില്‍സ് ഉയര്‍ത്തെഴുന്നേറ്റത് ലോകത്തിന്റെ നെറുകയിലേക്ക് നടുന്ന് കയറുക എന്ന സ്വപനം യാഥാര്‍ത്ഥ്യമാക്കികൊണ്ടായിരുന്നു. മൗണ്ട് എവറസ്റ്റ് കീഴടക്കുക എന്ന തന്റെ ബാല്യകാലസ്വപ്നം, 1998 മെയ്16ന് തന്റെ 23ാം വയസില്‍ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി.

6) അതുക്കും മേലെ

എവറസ്റ്റ് കീഴടക്കുന്നതിനായുള്ള പരിശീലനത്തിനിടയില്‍ എഡ്മണ്ട് ഹിലാരി പോലും അളക്കാന്‍ സാധിക്കില്ലെന്ന് മുദ്രകുത്തിയ അമ ദാബ്ലം പര്‍വതം ഗ്രില്‍സ് കീഴടക്കി. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും കുത്തനെയുള്ള മലയാണ് അമ ദാബ്ലം.

7)ആകാശത്ത് അത്താഴം

7600 മീറ്റര്‍ ഉയരത്തില്‍ ലഫ് കേണല്‍ അലന്‍ വീല്‍ ആര്‍എസിനൊപ്പം അത്താഴം കഴിച്ച് ഗ്രില്‍സ് ലോകത്തെ ഞെട്ടിച്ചു. ചൂട് നിറച്ച ബലൂണിലിന് കീഴെ അത്താഴ വിരുന്ന് ഒരുക്കി ഉയരങ്ങളെ താന്‍ പ്രണയിക്കുന്നു എന്ന സത്യം ലോകത്തിനോട് ഗ്രില്‍സ് വിളിച്ച് പറയുകയായിരുന്നു.

8) ഇന്‍ഡോര്‍ ഫ്രീഫോള്‍

കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി ടണലിനുള്ളിലെ വായുവില്ലാത്ത പ്രതലത്തില്‍ ഒരു മണിക്കൂര്‍ 36 മിനിറ്റ് പറന്ന് അദ്ദേഹം ലോക റെക്കോര്‍ഡ് തീര്‍ത്തു. അല്‍ ഹോഡജ്‌സണ്‍, സകോട്‌സ് മാന്‍ ഫ്രെഡ്ഡി മക്‌ഡോണാള്‍ഡ് എന്നിവരോടൊപ്പമാണ് 2008 ല്‍ ഗ്രില്‍സ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്‌.

9) അറ്റ്‌ലാന്റെ കടല് കടന്ന്

2003 ല്‍ 11 മീറ്റര്‍ മാത്രം നിളമുള്ള തുറന്ന ബോട്ടില്‍ ഗ്രില്‍സും സംഘവും അറ്റ്‌ലാന്റെിക് സമുദ്രത്തിലൂടെയുള്ള യാത്ര ആരംഭിച്ചു. യാത്രക്കിടയില്‍ പലവട്ടം പ്രകൃതി ക്ഷോഭിച്ചെങ്കിലും ഗ്രില്‍സിന്റെ ഇഛാശക്തിക്ക് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. ബിയര്‍ ഗ്രില്‍സിനെ കൂടാതെ മൂന്ന് പേര്‍ കൂടി അറ്റ്‌ലാന്റിക്ക് മിഷനില്‍ പങ്കെടുത്തിരുന്നു. നോവ സകോട്ടിയയിലെ ഹാലിഫാക്‌സില്‍ ആരംഭിച്ച യാത്ര സകോട്‌ലാന്റിലെ ജോണ്‍ ഒ ഗ്രോട്ട്‌സില്‍ അവസാനിക്കുകയായിരുന്നു.

10) എവറസ്റ്റിനു മുകളിലൂടെ പറന്ന് ഗ്രില്‍സ്

ഡിസ്‌കവറി ചാനലിന് വേണ്ടി എവറസ്റ്റിനു മുകളിലൂടെ പറക്കുവാനും, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുവാനുമുള്ള ഉദ്യമം ഗ്രില്‍സ് ഏറ്റെടുത്തതും ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 9000 അടി മുകളില്‍ പറന്നുയുര്‍ന്ന ഗ്രില്‍സ്, അപകടം നിറഞ്ഞ ഈ പറക്കലില്‍ 60 ഡിഗ്രി സെല്‍ഷ്യസ് ചൂടും, ഓക്‌സിജന്റെ ലഭ്യത കുറവും അനുഭവിച്ചു. എവറ്സ്റ്റ് മറികടന്ന് പറക്കാനായിരുന്നു ശ്രമമെങ്കിലും ചൈനീസ് എയര്‍ സപെയിസ് ഖണ്ഡിക്കുമെന്ന കാരണത്താല്‍ അവസാന നിമിഷം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

DONT MISS
Top