ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടിയ മാനസി ജീവിക്കുന്നത് വിജയത്തിന്റെ കഥ പറയാനാണ്; ക്യന്‍സറിനെ വിജയിച്ച കഥ

മാനസി ആനന്ദ് റായ്ബക്കര്‍

നാഗ്പൂര്‍: മാനസി ഇന്ന് ജീവിക്കുന്നത് വിജയത്തിന്റെ കഥ പറയാനാണ്. സങ്കടങ്ങള്‍ മാത്രം കിട്ടുന്ന ജീവിതത്തില്‍ അവള്‍ വിജയത്തെപ്പറ്റി മാത്രം പറയാനാണ് ആഗ്രഹിക്കുന്നത്. നാഗ്പൂര്‍ലെ കമലാ നെഹ്‌റു മഹാവിദ്യാലയത്തില്‍ പഠിക്കുന്ന മാനസി ആനന്ദ് റായ്ബക്കര്‍ രക്താര്‍ബുദത്തോട് മല്ലടിച്ചാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 93 ശതമാനം മാര്‍ക്ക് നേടിയാണ് വിജയിച്ചത്. പത്താംക്ലാസ് പരീക്ഷയില്‍ 90 ശതമാനം ആയിരുന്നു മാനസിയുടെ വിജയം.

വര്‍ഷങ്ങളായി ക്യാന്‍സറിനോട് മല്ലടിച്ച് 2014-ല്‍ പൂര്‍ണ മുക്തി നേടി. ക്യാന്‍സര്‍ മരുന്നുകളുടെ സ്ഥിരമായ ഉപയോഗം അവളെ അംഗവൈകല്യയാക്കി. അവളുടെ നട്ടെല്ലിന് മാരകമായി രോഗം ബാധിച്ച് കിടപ്പിലായി. പരസഹായം ഇല്ലാതെ അവള്‍ക്ക് നടക്കാന്‍ സാധിക്കില്ല. മാനസിയ്ക്ക് അസാധാരണമായ ശുഭാപ്തി വിശ്വാസമാണ്, ക്യാന്‍സറിനെപ്പറ്റി ചോദിച്ചാല്‍ ചെറു പുഞ്ചിരിയാണ് അവള്‍ക്ക്.

‘ എഴാം ക്ലാസില്‍വെച്ച് എനിക്ക് ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. പല തവണ എന്റെ മനസ്സ് തളര്‍ന്ന് പോയിരുന്നു’. ക്യാന്‍സറില്‍ നിന്ന് എങ്ങനെ മുക്തി നേടി എന്ന് ചോദിച്ചാല്‍ മാനസിക്ക് ഒരു മറുപടിയേ ഉള്ളൂ ‘ഞാന്‍ ഒരിക്കലും നെഗറ്റീവായി ചിന്തക്കാറില്ല’.

2015-ലെ പഠനകാലത്ത് കീമോതെറാപ്പിയും ബോണ്‍മാരോ ട്രീറ്റമന്റും നടത്തിയിരുന്നു അവള്‍ക്ക്. പ്രായത്തില്‍ കവിഞ്ഞ പക്വതയും അസാധാരണമായ സഹന ശക്തായുമാണ് മൂന്ന് വര്‍ഷം കൊണ്ട് രോഗമുക്തി നേടാനായത്. രോഗബാധയെ തുടര്‍ന്ന് അവളുടെ സ്വപ്‌നങ്ങള്‍ കാറ്റില്‍ പറക്കുമെന്നാണ് രക്ഷിതാക്കള്‍ കരുതിയതെങ്കിലും ധൈര്യപൂര്‍വ്വം അവള്‍ ഓരോ ജോലികളും എറ്റെടുക്കകയായിരുന്നു.

പത്താംക്ലാസില്‍ 90 ശതമാനം മാര്‍ക്ക് വാങ്ങിയപ്പോള്‍ കണക്കിന് നൂറില്‍ നൂറ് മാര്‍ക്കായിരുന്നു. തുടര്‍ പഠനത്തിനു മുന്‍പ് നട്ടെല്ലിന്റെ ശസ്ത്രക്രിയ നടത്തി അവള്‍ക്ക് നടക്കുവാനുള്ള പ്രാപ്തിയിലേക്ക് എത്തി. രണ്ടാം നിലയിലെ ക്ലാസിലേക്ക് പരസഹായമില്ലാതെയാണ് അവള്‍ നടന്നു കയറുന്നത്. ഇതില്‍ അവള്‍ ആരോടും പരാതി പറയാറില്ല. ഭാവിയില്‍ ഒരു ഐറ്റി പ്രൊഫഷണല്‍ ആകാനാണ് മാനസിയുടെ ആഗ്രഹം.

DONT MISS
Top