“സംഘപരിവാറിന്റെ ഗുണ്ടായിസത്തിനുമുന്നില്‍ വഴങ്ങില്ല, ഇങ്ങനെ നിശബ്ദരാക്കാമെന്നും കരുതേണ്ട” സംഘപരിവാറിനോട് നിലപാട് വ്യക്തമാക്കി യെച്ചൂരി

സീതാറാം യെച്ചൂരി

ദില്ലി: തനിക്കെതിരായ ഹിന്ദു സേനക്കാരുടെ കയ്യേറ്റ ശ്രമത്തിനുശേഷം സംഭവത്തേക്കുറിച്ച് നിലപാട് വ്യക്തമാക്കിയ ട്വീറ്റുമായി സിപിഎം ജെനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംഘപരിവാറിന്റെ ഗുണ്ടായിസത്തിനുമുന്നില്‍ വഴങ്ങില്ലെന്ന് അദ്ദേഹം കുറിച്ചു. ഈ രീതിയില്‍ നിശബ്ദരാക്കാമെന്നും കരുതേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഇതില്‍ ഞങ്ങള്‍ വിജയിക്കുകതന്നെ ചെയ്യും” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദില്ലി എകെജി ഭവനില്‍ വെച്ചാണ് യെച്ചൂരിക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായത്. പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിന് തൊട്ടുമുന്‍പാണ് യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ എത്തിയത്.

DONT MISS
Top