സീതാറാം യെച്ചൂരിക്കുനേരെ കൈയേറ്റ ശ്രമം, ഹിന്ദുസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഫയല്‍ചിത്രം

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമം. ദില്ലി എകെജി ഭവനില്‍ വെച്ചാണ് യെച്ചൂരിക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായത്.പോളിറ്റ് ബ്യൂറോ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്ത സമ്മേളനത്തിന് തൊട്ടുമുന്‍പാണ് യെച്ചൂരിക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ എത്തിയത്.

പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് വാര്‍ത്തസമ്മേളനത്തിന് പങ്കെടുക്കാനായി പോകുമ്പോഴാണ് ആക്രമികളുടെ കൈയ്യേറ്റ ശ്രമം. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് ആക്രമികള്‍ മീഡിയ റൂമില്‍ പ്രവേശിച്ചത്. മീഡിയ റൂമില്‍ പ്രവേശിച്ച ഇവര്‍ പെടുന്നനെ യെച്ചൂരിയെ ആക്രമിക്കുകയായിരുന്നു.

പ്രതിഷേധക്കാരെ പിടിച്ചുമാറ്റാന്‍ ജീവനക്കാര്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാരിലൊരാള്‍ യെച്ചൂരിയെ തള്ളിയിടുകയായിരുന്നു. പിന്നീട് പൊലീസ് എകെജി ഭവനില്‍ പ്രവേശിച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍  വിഷയത്തില്‍ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ എത്തുന്നതിനാല്‍ എകെജി ഭവന് രണ്ട് ദിവസമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

DONT MISS
Top