തെക്കന്‍ അമേരിക്കയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി

പെറു: തെക്കന്‍ അമേരിക്കയിലെ പെറുവില്‍ തിങ്കളാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കേയ്‌ലില്‍ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്, ഒരു വീട് പുര്‍ണമായും നശിച്ചു. ജന സാന്ദ്രത കുറവുള്ള പ്രദേശമായതിനാലാണ് അപകടം കുറഞ്ഞതെന്ന് നാഷണല്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റ്യുട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

മന്‍കോറ നഗരത്തിന് പടിഞ്ഞാറുഭാഗത്ത് 18 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പെര്‍വിയന്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റ്യുറ്റ് റിപ്പോര്‍ട്ട് ചെയ്തു. പെറു ഭൂചലന മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

2007-ല്‍ ഉണ്ടായ ഭൂചലനത്തില്‍ 595 പേരാണ് മരണപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 തിവ്രതയാണ് രേഖപ്പെടുത്തിയത്.

DONT MISS
Top