‘വലതുപക്ഷ സ്വാധീനം ഉണ്ടായതിനാല്‍ പുരസ്‌കാര നിര്‍ണയത്തില്‍ മുന്‍പ് ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ട്’, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

കമല്‍ [ഫയല്‍]

കൊച്ചി: കഴിഞ്ഞ കുറേക്കാലമായി സിനിമയില്‍ വലതുപക്ഷ സ്വാധീനം ഉണ്ടായതിനാല്‍ പുരസ്‌കാര നിര്‍ണയത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. എന്നാല്‍ ഇത്തവണ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിലുണ്ടായ ജനകീയ ഭാവമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ഫെഫ്ക ആദരിച്ച ചടങ്ങിലായിരുന്നു വലതുപക്ഷ സ്വാധീനം ഉണ്ടായതിനാല്‍ പുരസ്‌കാര നിര്‍ണയത്തില്‍ മുന്‍പ് ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന പ്രതികരണം കമല്‍ നടത്തിയത്.

ഫെഫ്കയിലെ ഡയറക്ടേഴ്‌സ് യൂണിയനും, റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്നാണ് ഈ വര്‍ഷത്തെ ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയവരെ ആദരിച്ചത്. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫാസില്‍, എസ് എന്‍ സ്വാമി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top