സി.പി.ഐ.എം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും

പ്രതീകാത്മക ചിത്രം

ദില്ലി: രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സ്ഥാനാര്‍ഥി ആക്കണം എന്ന ബംഗാള്‍ സംസ്ഥാന സമിതിയുടെ പ്രമേയം പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസിന്റെ പിന്തുണയോടെ യെച്ചൂരി മത്സരിക്കേണ്ട എന്ന നിലപാട് ആണ് പ്രകാശ് കാരാട്ടിന്റേയും, കേരള ഘടകത്തിന്റെയും. എന്നാല്‍ സീതാറാം യെച്ചൂരി അല്ലാതെ മറ്റ് ആര് മത്സരിച്ചാലും കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ല എന്നാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.

രാജ്യസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ല എന്ന നിലപാട് ആണ് യെച്ചൂരി ആദ്യം സ്വീകരിച്ചിരുന്നത് എങ്കിലും, പിന്നീട് സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ചര്‍ച്ച ചെയ്യും എന്ന നിലപാടിലേക്ക് എത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ട്ടിയുടെ തന്ത്രങ്ങളെ സംബന്ധിച്ചും പോളിറ്റ് ബ്യുറോ ചര്‍ച്ച ചെയ്യും.

DONT MISS
Top