എന്‍ഡിടിവിയുടെ പ്രതിസന്ധി മുതലെടുക്കാന്‍ ബാബാ രാംദേവ്; കമ്പനി ഓഹരിയുടമകളോട് ചര്‍ച്ച തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍

ബാബാ രാംദേവ്

ദില്ലി: സിബിഐ ചുമത്തിയ കേസുകളും സാമ്പത്തിക പ്രതിസന്ധിയുമായി ഉഴറുന്ന എന്‍ഡിടിവിയെ വാങ്ങാന്‍ ബാബാ രാംദേവ് ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. എന്‍ഡിടിവിയുടെ വരുമാനം കുറഞ്ഞതും കേസുകള്‍ ഉണ്ടാകുന്നതും രാംദേവിനെ സഹായിച്ചേക്കും.

എക്‌സേഞ്ച്4മീഡിയയാണ് രാംദേവിന്റെ പ്രതിനിധികള്‍ എന്‍ഡിടിവിയുടെ ഓഹരിയുടമകളോട് സംസാരിച്ചു എന്ന് ഉറപ്പിച്ച് പറയുന്നത്. ഉടമകള്‍ തങ്ങളുടെ ചാനല്‍ വില്‍ക്കാനാണ് താല്‍പര്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

എന്‍ഡിടിവിയുടെ വരുമാനം കഴിഞ്ഞവര്‍ഷത്തിതില്‍ നിന്ന് കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 368.32 കോടിയായാണ് വരുമാനമിടിഞ്ഞത്. എന്നാല്‍ തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷം വരുമാനം 396.03 കോടിയായിരുന്നു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍നിന്നുള്ള വരുമാനത്തിലാണ് ഇപ്പോള്‍ ചാനല്‍ പിടിച്ചുനില്‍ക്കുന്നത്. നേരത്തെമുതലേ ബിജെപിയുടെ കണ്ണിലെ കരടായ ചാനല്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി വക്താവിനെ പുറത്താക്കിയത് വാര്‍ത്തയായിരുന്നു.

DONT MISS
Top