മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു; ;മധ്യപ്രദേശിലെ കര്‍ഷക സമരം അവസാനിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ നാല് ദിവസമായി നടക്കുന്ന കര്‍ഷക സമരംപിന്‍വലിച്ചു. വിവിധ കാര്‍ഷിക നേതാക്കളുമായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി കിസാന്‍ സേന സെക്രട്ടറി ജഗദീഷ് റാവെയ്‌ല അറിയിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ചര്‍ച്ച.

നേരത്തെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ശനിയാഴ്ചയും ഞായരാഴ്ചയും സമരം തുടര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ നടന്ന ചര്‍ച്ചയില്‍ എല്ലാ സംഘടനകളും തൃപ്താരാണെന്ന് ജഗദീഷ് പറഞ്ഞു. കര്‍ഷക സംഘത്തിന്റെ ഭൂരിഭാഗം ആവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിച്ചതാണ് സമരം പിന്‍വലിക്കാന്‍ കാരണം.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളില്‍ നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, കര്‍ഷകര്‍ 5000 ലിറ്റര്‍ പാലാണ് റോഡില്‍ ഒഴുക്കി കളഞ്ഞത്. കൂടാതെ പഴങ്ങളുമായി വന്ന ലോറി തടയുകയും പഴങ്ങള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞും കര്‍ഷകര്‍ പ്രതിഷേധം നടത്തി. ഞായറാഴ്ച സംസ്ഥാനത്തെ വിവിധ പച്ചക്കറി മാര്‍ക്കറ്റുകള്‍ തുറന്നിരുന്നില്ല. കര്‍ഷകര്‍ സമരം അവസാനിപ്പിച്ചതില്‍ സന്തേഷമുണ്ടെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ആര്‍എസ്സ്എസ്സ് ചായ്‌വുള്ള കര്‍ഷക സംഘടനയാണ് ഭാരതീയ കിസാന്‍ സംഘ്.

DONT MISS
Top