ചാമ്പ്യന്‍സ് ട്രോഫി : പാകിസ്താന് ടോസ്സ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു

ടോസ്സ് ഇടുന്നു

എഡ്ജ്ബാസ്റ്റണ്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന് ടോസ്സ്. ടോസ് നേടിയ പാക് നായകന്‍ സര്‍ഫറാസ് ഖാന്‍ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഇന്ത്യന് നിരയില്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഒഴിവാക്കി.


രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, യുവരാജ് സിംഗ്, എം എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യന്‍ ഇലവനില്‍ ഇടംനേടി.


അസ്ഹര്‍ അലി, അഹമ്മഡ് ഷെഹ്‌സാദ്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷോയബ് മാലിക്, സര്‍ഫറാസ് അഹമ്മദ്, ഇമാദ് വാസിം, ഷഹബ് ഖാന്‍, മുഹമ്മദ് ആമിര്‍, വഹാബ് റിയാസ്, ഹസ്സന്‍ അലി എന്നിവരാണ് പാക് അന്തിമ ഇലവനില്‍ ഇടംപിടിച്ചത്.


രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്താനും ഏകദിനത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. 2015 ലോകകപ്പിലായിരുന്നു ഇരുവരും അവസാനമായി മുഖംമുഖം കണ്ടത്. അന്ന് വിജയം നേടിയ ഇന്ത്യ പിന്നിട് നടന്ന ട്വന്റി-20 മത്സരങ്ങളിലും വിജയം ആവര്‍ത്തിച്ചു. ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിലെ ഒന്‍പത് താരങ്ങള്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിലുണ്ട്.

DONT MISS
Top