മഹാരാഷ്ട്രയില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

കോലാഹ്പൂര്‍: മഹാരാഷ്ട്രയിലെ കൊയ്‌ന പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാത്രി 11.44 ഓടേയാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് അഞ്ചു മുതല്‍ എട്ട് നിമിഷം വരെ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

തെക്കന്‍ മഹാരാഷ്ട്രയിലെ സന്‍ഗ്ലി, കോലാഹ്പൂര്‍ മേഖലകളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മെയ് 20ന് സതാരാ ജില്ലയിലെ പടാനാ താലൂക്ക്, കൊയ്‌ന പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയ്‌ലില്‍ 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

DONT MISS
Top